പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ സ്ക്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ .എന്നാല്‍ ഈ വിഭാഗത്തോട് പ്രതിബന്ധതയുള്ള കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ക്കോളര്‍ഷിപ്പ് പുനസ്ഥാപിച്ചിരിക്കുകയാണ്.പിന്നാക്ക വിഭാഗങ്ങളിലെ എട്ടാംക്ലാസുവരെയുള്ള വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ് കേന്ദ്രം വെട്ടിയ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തംനിലയിൽ നൽകുന്നത്.
ഇക്കാര്യംപരിശോധിക്കാൻ വകുപ്പുകളോട് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.ഒന്ന് മുതല്‍ പത്തുവരെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികളാണ് പുറത്തായത്. കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്.നിലവിലെ മാനദണ്ഡ പ്രകാരം 50 ശതമാനം തുക കേന്ദ്ര സർക്കാരും 50 ശതമാനം തുക സംസ്ഥാന സർക്കാരുമാണ് നൽകിയിരുന്നത് . രണ്ടര ലക്ഷത്തിൽ താഴെ വരുമാന പരിധിയുള്ള ഒബിസി, ഇബിസി, ഡിഎൻടി വിദ്യാർത്ഥികൾക്ക് 1500 വീതമാണ് സ്കോളർഷിപ്പ് ലഭിച്ചിരുന്നത് .
ഇതുമൂലം ഒൻപത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമെ ലഭിക്കുകയുള്ളു. കേരളത്തിൽ മാത്രം 1.25 ലക്ഷം കുട്ടികളുടെ ഭാവിയെയാണ് ബാധിച്ചത് .ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒബിസി വിഭാഗത്തിനുള്ള മുഴുവൻ സ്കോളർഷിപ്പിന്റെയും കേന്ദ്ര വിഹിതവും ഒഴിവാക്കി. പി എം യങ് അച്ചീവേഴ്‌സ് സ്‌കോളർഷിപ് അവാർഡ് സ്‌കീം ഫോർ വൈബ്രന്റ് ഇന്ത്യ ഫോർ ഒബിസീസ് ആൻഡ് അദേഴ്‌സ് ( പി എം–- യശസ്സി) എന്ന പേരിലാണ് 2022 മുതൽ 26 വരെ പ്രാബല്യത്തിലുള്ള മാർഗനിർദേശം ഇറക്കിയിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇത് കാര്യമായി ബാധിക്കില്ല. ഇവിടങ്ങളിൽ വിദ്യാലയങ്ങളിൽ പോകുന്നവരിൽ പിന്നാക്ക വിഭാഗങ്ങൾ നാമമാത്രമാണ്. കേരളത്തിൽ ജനകീയ വിദ്യാഭ്യാസത്തിന്റെ കരുത്തിൽ പിന്നാക്കക്കാരിലെ ബഹുഭൂരിപക്ഷവും സ്‌കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ആർജിക്കുന്നുണ്ട്.ലക്ഷ കണക്കിന് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുന്ന നിലപാടാണ് കേന്ദ്ര സർക്കാറിന്‍റെ നിലപാടുമൂലം ഉണ്ടായിരിക്കുന്നത്
English Summary:
Kerala again sets the example;Central government Abolished Backward Students Scholarship, kerala Restoration of Backward Students Scholarship
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.