3 May 2024, Friday

Related news

May 1, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024

പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണം; കേരളം സുപ്രീം കോടതിയിൽ

Janayugom Webdesk
September 11, 2021 9:55 am

പ്ലസ് വൺ പരീക്ഷ ഓൺലൈൻ നടത്തുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രിംകോടതിയിലാണ് കേരളം ഇത് സംബന്ധിച്ച സത്യവാങ്‌മൂലം സമർപ്പിച്ചത്. എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യം.

പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തിയിരുന്നു. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്തി. എന്നാൽ ഓൺലൈൻ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല. മൊബൈൽ ഫോൺ പോലും ലഭ്യമാകാൻ കഴിയാത്ത വിദ്യാർത്ഥികളുണ്ടെന്നും ഓൺലൈൻ പരീക്ഷ തീരുമാനിച്ചാൽ അവർക്ക് പരീക്ഷയെഴുതാൻ കഴിയില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. പ്ലസ് വൺ പരീക്ഷ നടത്തിയാൽ മാത്രമേ പ്ലസ് ടു കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുകയുള്ളു. അതിനാൽ എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ പൊതുതാൽപര്യഹർജികൾ തള്ളണമെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ ആവശ്യപ്പെട്ടു.

കോവിഡ് ബാധിതരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും സർക്കാർ സുപ്രിംകോടതിയിൽ ഉറപ്പ് നൽകി. ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധയുണ്ടാകാൻ കഴിയാത്ത രീതിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.മൂന്നാം തരംഗം ഒക്ടോബറിൽ വരുമെന്നാണ് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. അതിനാൽ ഈമാസം അവസാനത്തിന് മുൻപ് പരീക്ഷ നടത്താൻ തയാറാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇന്റർനെറ്റ് ലഭ്യത അടക്കം പ്രശ്നങ്ങൾ ഉള്ളതിനാൽ ചോദ്യപേപ്പർ ചോർച്ച അടക്കം തടയാൻ എഴുത്തുപരീക്ഷയാണ് അഭികാമ്യം.
eng­lishs summary;kerala approach­es supreme court for con­duct­ing plus one exams in offline mode
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.