24 January 2026, Saturday

Related news

January 18, 2026
January 6, 2026
December 27, 2025
December 21, 2025
December 15, 2025
December 9, 2025
November 20, 2025
November 11, 2025
November 4, 2025
September 25, 2025

കേരള അസോസിയേഷന്‍ കുവൈറ്റ് ‘നോട്ടം’ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 6 ന്

Janayugom Webdesk
കുവൈറ്റ് സിറ്റി
December 4, 2024 12:25 pm

കേരള അസോസിയേഷന്‍ കുവൈറ്റ് കണിയാപുരം രാമചന്ദ്രന്‍ സ്മാരക 11-മത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘നോട്ടം-2024’ ഡിസംബര്‍ 6 ന് നടക്കും . വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിമുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് ഫെസ്റ്റിവല്‍. പ്രവേശനം തികച്ചും സൗജന്യമാണ്. മലയാള സിനിമയില്‍ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിവയില്‍ തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയ വിഷ്ണു ഉണ്ണികൃഷ്ണന് കണിയാപുരം രാമചന്ദ്രൻ സ്മാരക ‘യുവ പ്രതിഭ പുരസ്‌കാരം’ നല്‍കി ആദരിക്കും. പ്രശസ്തി പത്രവും, ഫലകവും, ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത സിനിമ നിരൂപകൻ ഡോ. സി എസ് വെങ്കിഡേശ്വരന്‍, സിനിമ സംവിധായകരായ വി.സി.അഭിലാഷ്, ഡോണ്‍ പാലത്തറ എന്നിവരാണ് നോട്ടം ജൂറി അംഗങ്ങള്‍. പതിനൊന്നു ഹ്രസ്വ സിനിമകളുമായ്‌ 2013 ൽ ആരംഭിച്ചതാണ് നോട്ടം ഫിലിം ഫെസ്റ്റിവൽ. ഇത്തവണ 32 സിനിമകൾ ആണ് മത്സര വിഭാഗത്തിൽ ഉള്ളത്. പ്രദർശന വിഭാഗം സിനിമ,മത്സര വിഭാഗം സിനിമ, ഓപ്പൺ ഫോറം എന്നി ങ്ങിനെയായാണ് മേളയെ തരം തിരിച്ചിരിക്കുന്നത്. ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസി സിനിമ, മികച്ച പ്രേക്ഷക സിനിമ, മികച്ച സ്റ്റുഡന്റ ഫിലിം, എന്നിവയും 10 വ്യകതിഗത അവാർഡുകളും നൽകു ന്നുണ്ട്. ഫെസ്റ്റിവൽ സ്പോൺസർ ചെയ്യുന്നത് ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, നീൽസജ് ഗ്രൂപ്പ് ഓഫ് കമ്പ നീസ്, ഗ്ലോബൽ ഇന്റർനാഷ്ണൽ, കാക്കി ഹോളിഡേയസ്, ബോസ്‌കോ പ്രിന്റിംഗ് പ്രെസ്സ് എന്നിവർ ആണ്.

ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് സിനിമ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കായി ഡിസംബർ 7ന് വൈകീട്ട് 6 മണിക്ക് മെട്രോ കോർപ്പറേറ്റ് ഓഫീസ് ഹാളിൽ ജൂറി അംഗങ്ങൾ നയിക്കുന്ന ടെക്നിക്കൽ വർക്ക് ഷോപ് സംഘടിപ്പിക്കുന്നുണ്ട്. നോട്ടത്തിൽ പങ്കെടുത്ത സിനിമകളിൽ നിന്ന് മൂന്ന്പേർക്ക് വീതം പ്രസ്തുത വർക്ക് ഷോപ്പിൽ പങ്കെടുക്കാവുന്നതാണ്. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ റജിസ്ട്രേഷന് സംഘടകരെ 55831679, 99647998, 63336967, 9975 3705, 69064246 എന്നീ നമ്പറിൽ സമീപിക്കേണ്ടതാണ്. കുവൈറ്റിലെ എല്ലാ സിനിമപ്രേമികളെയും ഫെസ്റ്റിവലിലേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഇത് സംബന്ധിച്ച് കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റ് ൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട്, പ്രസിഡന്റ്‌ ബേബി ഔസേഫ്, വൈസ് പ്രസിഡണ്ട് മഞ്ജു, എക്സിക്യൂട്ടീവ് അംഗം ഷംനാദ് തോട്ടത്തിൽ, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ഫെസ്റ്റിവൽ കൺവീനർമാരായ ബിവിൻ തോമസ് ലോക കേരള സഭ അംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻഎന്നിവർ സംബന്ധിച്ചു. അനിൽ കെ ജി, ശ്രീംലാൽ, ഷാജി രഘുവരൻ, ബൈജു തോമസ് എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.