ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലുമായുള്ള കരാര്‍ നീട്ടി. 2024 വരെ ഗില്‍ ബ്ലാസ്റ്റേഴ്സില്‍ തുടരും. കഴിഞ്ഞ സീസണ് ഐഎസ്എല്ലില്‍ ഫൈനലിലെത്താന്‍ ഗില്ലിന്റെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന് തുണയായിരുന്നു. ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരവും 21കാരനായ ഗില്‍ നേടിയിരുന്നു. കരാര്‍ നീട്ടുന്നതില്‍ അഭിമാനമുണ്ടെന്ന് ഗില്‍ പ്രതികരിച്ചു. ഇന്ത്യന്‍ ആരോസിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ തുടര്‍ന്ന് 2019ല്‍ ബെംഗളൂരു എഫ്സിക്കൊപ്പമാണ് പ്രഭ്സുഖന്‍ ഗില്‍ ഐഎസ്എല്ലില്‍ അരങ്ങേറിയത്.
എഎഫ്സി കപ്പ് ക്വാളിഫയറിലടക്കം രണ്ട് മത്സരങ്ങളാണ് ബിഎഫ്സി കുപ്പായത്തില്‍ കളിച്ചത്. ഡൂറണ്ട് കപ്പിലൂടെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞ താരം 2021 ഡിസംബറില്‍ ഒഡിഷ എഫ്സിക്കെതിരായ മത്സരത്തോടെ ഐഎസ്എല്ലില്‍ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറി. പരിക്കേറ്റ ആല്‍ബിനോ ഗോമസിന് പകരക്കാരനായി ആയിരുന്നു ഗില്ലിന്റെ വരവ്. ഐഎസ്എല്‍ എട്ടാം സീസണില്‍ 17 മത്സരങ്ങളില്‍ 49 സേവുകളുമായി പ്രഭ്സുഖന്‍ ഗില്‍ കളംനിറയുകയായിരുന്നു.
ഇതോടെയാണ് താരത്തെ തേടി ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം എത്തിയത്. ഐഎസ്എല്‍ എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദ് മന്ത് (2022 ഫെബ്രുവരി) പുരസ്കാരവും ഗില്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന് അര്‍ഹമായ അംഗീകാരമാണ് കരാര്‍ നീട്ടിയതെന്ന് കെബിഎഫ്സി സ്പോര്‍ടിംഗ് ഡയറക്ടര്‍ പ്രതികരിച്ചു.
English summary; Kerala Blasters extend contract with Gill
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.