26 March 2025, Wednesday
KSFE Galaxy Chits Banner 2

ഐ എം വിജയനെ ആദരിച്ച് കേരള ബ്ലാസ്റ്റേഴ്സ്

Janayugom Webdesk
കൊച്ചി
February 17, 2025 10:17 pm

പത്മശ്രീ ഐ എം വിജയനെ ആദരിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. മുൻ ഇന്ത്യൻ ഫു­ട്­ബോ­ൾ ടീം താരം കൂടിയായിരുന്ന ഐ എം വിജയന് രാജ്യം പത്മശ്രീ നൽകി ആദരിച്ച പുരസ്കാര നിറവിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ അഭിക് ചാറ്റർജി ഐ എം വിജയനെ പൊന്നാടയണിയിച്ച് ആദരിച്ചത്. 

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തന്റെ സന്തോഷം പ­ങ്കുവയ്ക്കാൻ സാധിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നും തനിക്ക് ലഭിച്ച പത്മശ്രീ ഫുട്ബോളിനുള്ള അംഗീകാരം കൂടിയാണെന്നും ഐഎം വിജയൻ പറഞ്ഞു. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ 12-ാം സെക്കന്റിൽ ഗോൾ നേടിയ ഐ എം വിജയൻ, ഏറ്റവും വേഗത്തിൽ ഗോൾ നേടുന്ന താരമെന്ന രാജ്യാന്തര റെക്കോഡ് കരസ്ഥമാക്കിയിരുന്നു. 

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.