24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 4, 2023
February 4, 2023
February 4, 2023
February 4, 2023
February 3, 2023

അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ 500 കോടി; തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകും

Janayugom Webdesk
തിരുവനന്തപുരം
February 5, 2024 10:15 am

അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 500 കോടി ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ബജറ്റ്‌ പ്രസംഗത്തിലാണ്‌ മന്ത്രി ഇക്കാര്യം പറഞ്ഞത്‌.

ദേശീയപാതകളുടെ വികസനം പുരോഗമിക്കുന്നത് അതിവേഗത്തിലാണെന്ന്‌ മന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ പരിഗണിക്കും. വിഴിഞ്ഞത്തിന് പ്രത്യേക പരിഗണന നൽകും. ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ വിഴിഞ്ഞം തീരത്ത് അടുക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.

തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു. റെയിൽവേ വികസനത്തിൽ കേന്ദ്രം കേരളത്തെ തുടർച്ചയായി അവഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ റെയിൽ നടപ്പാക്കുന്നതിനായി ശ്രമം തുടരുമെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകും. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: ker­ala bud­get 2024
You may also like this video

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.