സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റാണ് ധനാകര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.പ്രതികൂല സാഹര്യങ്ങള്‍ മിറകടക്കാനുള്ള ദൃഢനിശ്ചയവും ബജറ്റില്‍ കാണുവാന്‍ കഴിയും.പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള വീക്ഷണമാണ് ബജറ്റിലുളളത്.
പരിസ്ഥിതി ബജറ്റ് പ്രത്യേകം തയ്യറാക്കാനുള്ള പ്രഖ്യാപനവും എടുത്തുപറയേണ്ടതാണ്.ഉന്നത വിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാക്കാനും ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണം വിപുലപ്പെടുത്തി വിജ്ഞാന മേഖലയെ ഉല്‍പ്പാദന രംഗവുമായി ബന്ധപ്പെടുത്താനും വ്യക്തമായ നിര്‍ദ്ദേശം ബജറ്റിലുണ്ട്. ഇതിന്‍റെ ഭാഗമാണ് സയന്‍സ് പാര്‍ക്കുകള്‍ എന്ന ആശയം.നമ്മുടെ സമ്പദ്ഘടന വളര്‍ച്ച കൈരിക്കുമ്പോള്‍ അത് സമഗ്രമായിരിക്കണം എന്ന കാഴ്ച്ചപ്പാട് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ കാണാന്‍ കഴിയും
പൊതു വിദ്യാഭ്യാസം പൊതുജനാരോഗ്യം, അധികാര വികേന്ദ്രീകരണം, എന്നിവയ്ക്കും അര്‍ഹമായ പ്രധാന്യം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ മിഷന്‍ പദ്ധതികള്‍ക്കും ബജറ്റില്‍ ആവശ്യമായ വകയിരുത്തലുണ്ട്.സമീപനത്തിന്‍റെ സമഗ്രതയിലുടെ അടുത്ത കാല്‍നൂറ്റാണ്ടില്‍ കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിനൊപ്പം എത്തിക്കണം എന്ന വീക്ഷണം യാഥാര്‍ത്ഥ്യമാക്കാനുള്ളള സുപ്രധാന നിലപാടുകള്‍ ഈ ബജറ്റില്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ഭക്ഷ്യ സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം നല്‍കുന്നുണ്ട്
അതിനായി 2000 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. കാര്‍ഷിക മേഖലയില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സാങ്കേതിക വിദ്യ നടപ്പാക്കല്‍ എന്നിവയിലൂടെ ഉല്‍പ്പാദനക്ഷമതയും കര്‍ഷകന്‍റെ വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗമാണ് ബജറ്റ് പ്രഖ്യപനങ്ങളില്‍ ഉള്ളത്. ചെറുകിട വ്യവസായ മേഖലയ്ക്ക് നല്‍കുന്ന പ്രധാന്യവും തൊഴില്‍ നൈപുണ്യ വികസനത്തിന് നല്‍കിയ ഊന്നലും ബജറ്റിന്‍റെ സവിഷേതകളാണ്.നവകേരള നിര്‍മാണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് ഊന്നല്‍ നല്‍കി കൊണ്ടുള്ള ബജറ്റാണിത്.
കൊവിഡ് പ്രതിസന്ധിയും ജി എസ് ടിയും കാരണം വലിയ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ധനമന്ത്രി എടുത്തു പറയുന്നു.2022–23 ലെ ബജറ്റ് എസ്റ്റിമേറ്റ് റവന്യു വരവ്- 1,34,097.80 കോടിയും റവന്യൂ ചെലവ്- 1,57,065.89 കോടിയുമാണെന്ന് ധനമന്ത്രി പറഞ്ഞു. റവന്യൂ കമ്മി-22968.09 കോടി രൂപയാണ്. 2021–22 ലെ പുതുക്കിയ എസ്റ്റിമേറ്റ് റവന്യൂ വരവ്- 1,17,888.16 കോടിയും റവന്യൂ ചെലവ്-1,49,803.21 കോടിയുമാണ് റവന്യൂ കമ്മി- 23,176.05 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
റഷ്യ‑യുക്രൈന്‍ യുദ്ധം ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചാണ് ധനമന്ത്രി തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റേയും പ്രകൃതി ദുരന്തത്തിന്റേയും പ്രതിസന്ധികള്‍ക്കിടെ യുദ്ധമുണ്ടാകുന്നത് നിരാശാജനകമാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ഒറ്റപ്പെടലില്‍ നിന്ന് കൂടിച്ചേരലിലേക്ക് സമൂഹം വരുന്നത് പ്രതീക്ഷ നിര്‍ഭരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്കെ റെയില്‍ പദ്ധതിക്ക് കേന്ദ്രം വേഗത്തില്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി. ഭൂമി ഏറ്റെടുക്കലിന് വേണ്ടി പ്രാഥമികമായി 2000 കോടി കിഫ്ബിയില്‍ നിന്ന് അനുവദിക്കും
ഇലക്ട്രിക് റെയില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ യാത്രാ സൗകര്യമാണ്,2 വര്‍ഷം വരെയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചു, പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി വര്‍ധിപ്പിക്കും,.10 കോടി അധിക വരുമാനം ലക്ഷ്യം,.80 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വീട്ടിലെത്തിക്കും. ട്രഷറി ഇടപാടുകള്‍ സുതാര്യമാക്കും,പൊലീസിന്റെ വിവിധ പദ്ധതികള്‍ക്ക് 149 കോടി രൂപ. എക്സൈസ് വകുപ്പിന് 10.5 കോടി രൂപ കൊവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സഹായം, കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിയ്ക്കും 18 വയസ് തികയുന്നത് വരെ പ്രതിമാസം 2000 രൂപ അനുവദിക്കും, ഇതിനായി ഈ വര്‍ഷം 2 കോടി രൂപ നീക്കിവെക്കും,അംഗനവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തും
ആഴ്ചയില്‍ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും അംഗനവാടി കുട്ടികള്‍ക്ക് നല്‍കും, സംയോജിത ശിശു വികസന പദ്ധതിയ്ക്ക് 158 കോടി രൂപ. വനിതാ ശിശു വികസന മേഖലയിലെ നിര്‍ഭയ പദ്ധതിയ്ക്ക് 9 കോടി രൂപ., വനിതാ ശാക്തീകരണത്തിന് 14 കോടി. ജെന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപ. ലിംഗാവബോധത്തിന് ഒരു കോടി രൂപ., ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ മഴവില്‍ പദ്ധതിയ്ക്ക് 50 കോടി രൂപ,പെണ്‍കുട്ടികളുടെ വിവാഹസഹായത്തിന് 83.39 കോടി രൂപ, ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തും
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി രൂപ. കാന്‍സര്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് നടപടി. ആര്‍സിസിയ്ക്ക് 81 കോടി അനുവദിക്കും .യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ ഭാഗമായി നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. സര്‍ട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കും. നോര്‍ക്കയുടെ പ്രത്യേക സെല്‍ ഇതിനായി ഏര്‍പ്പെടുത്തും. ഇതിന്റെ ആവശ്യങ്ങള്‍ക്ക് 10 കോടി രൂപ അനുവദിക്കും.ചെറുശ്ശേരി സ്മാരകത്തിനും എം എസ് വിശ്വനാഥന്‍ സ്മാരകത്തിനും രണ്ട് കോടി രൂപ വീതം അനുവദിക്കും, മലയാള സിനിമ വ്യവസായ മ്യൂസിയം തുടങ്ങും.,ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂല മാറ്റം. സര്‍വകലാശാലകള്‍ക്ക് 200 കോടി.പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപ. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 7 കോടി.സര്‍വകലാശാലകളില്‍ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സൗകര്യം
1500 പുതിയ ഹോസ്റ്റലുകള്‍. ഹോസ്റ്റലുകള്‍ നവീകരിക്കാന്‍ 100 കോടി രൂപ.ചാമ്പ്യന്‍സ് വള്ളംകളി 12 ഇടങ്ങളില്‍, കൊച്ചി ജലമെട്രോ പദ്ധതിക്ക് 150 കോടി. ഇക്കോ ടൂറിസം പ്രോത്സാഹനത്തിന് 10 കോടി. തീരദേശ ഗതാഗത വികസന വിഹിതം 10 കോടിയായി ഉയര്‍ത്തി.അഴീക്കല്‍, ബേപ്പൂര്‍, പൊന്നാനി അടക്കം തിരഞ്ഞെടുത്ത തുറമുഖങ്ങളില്‍ സുസ്ഥിര ചരക്ക് നീക്കത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും 41. 51 കോടി. കടല്‍ സുരക്ഷയ്ക്ക് അഞ്ചര കോടി, തീരസംരക്ഷണത്തിന് 100 കോടി,20 ജംഗ്ഷനുകള്‍ വികസിപ്പിക്കാന്‍ 200 കോടി. 6 പുതിയ ബൈപാസുകള്‍ക്ക് കിഫ്ബി വഴി 200 കോടി,ഇടുക്കി, വയനാട്, കാസര്‍കോട് പാക്കേജുകള്‍ക്ക് 75 കോടിസംസ്ഥാനത്ത് 2000 വൈഫൈ കേന്ദ്രങ്ങള്‍ കൂടി അനുവദിക്കും,കൈത്തറി മേഖലയ്ക്ക് 40 കോടി, കശുവണ്ടി മേഖലയ്ക്ക് 30 കോടി,ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി.റബ്ബര്‍ സബ്‌സിഡിക്ക് 500 കോടി, നെല്‍കൃഷി വികസനത്തിന് 76 കോടി,ജില്ലകളില്‍ നൈപുണ്യ പാര്‍ക്കിന് 350 കോടി
നാല് സയന്‍സ് പാര്‍ക്കുകള്‍ക്ക് 1000 കോടി.അട്ടപ്പാടിയിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് നൈപുണ്യ വികസനം. ‘കില’യ്ക്ക് 33 കോടി,കേരള ഗ്രാമീണ്‍ ബാങ്കിന് അധിക സഹായം.തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ പ്രാദേശിക തൊഴില്‍ സേന. മടങ്ങിയെത്തുന്ന ഇതില്‍ പ്രവാസികളെ പങ്കാളികളാക്കും, ഞങ്ങള്‍ കൃഷിയിലേക്ക് എന്ന പുതിയ പദ്ധതി. വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കാളികളാകും.,നാളികേര വികസനത്തിന് 73.9 കോടി രൂപ. മൃഗസംരക്ഷണത്തിന് 393.33 കോടി. കുടുംബശ്രീ പദ്ധതികള്‍ക്ക് 260 കോടി.സംസ്ഥാനത്ത് കൃഷി ശ്രീ കേന്ദ്രങ്ങള്‍ തുടങ്ങും. പ്രകൃതി ദുരന്തങ്ങളില്‍ കൃഷി നശിച്ചവര്‍ക്ക് 7 കോടി,തീര സംരക്ഷണത്തിന് 100 കോടി. പൗള്‍ട്രി വികസനത്തിന് 7.5 കോടി. കോള്‍ മേഖലയുടെ സംരക്ഷണത്തിന് 10 കോടി.വാമനപുരം നദീ നവീകരണത്തിന് 2 കോടി. ഡാമുകളിലെ മണല്‍ നീക്കത്തിന് 10 കോടി,2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കും.
കേരളമാകെ ശുചിത്വ സാഗരം പദ്ധതി. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യും.സോളാര്‍ പാനലുകള്‍ വീടുകളില്‍ സ്ഥാപിക്കാന്‍ പലിശയിളവ്. 10 മിനി ഫുഡ് പാര്‍ക്കുകള്‍ക്ക് 100 കോടി രൂപ അനുവദിക്കും.,മത്സ്യമേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ പ്രോത്സാഹിപ്പിക്കുംഏഴ് ജില്ലകളില്‍ അഗ്രി ടെക് സ്ഥാപനങ്ങള്‍.,തൊഴില്‍ നിയമം പരിഷ്‌കരിക്കാന്‍ നടപടി. അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരം ഉറപ്പാക്കും.,ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത്, ഇതിനായി നാല് കോടി അനുവദിക്കും,പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പനങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കും
വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കും .തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മൂല്യവര്‍ധിത വസ്തുക്കളും ഉല്‍പാദിപ്പിക്കാന്‍ രണ്ട് കോടി രൂപ,ഐടി പാര്‍ക്കുകളില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍, വിവര സാങ്കേതിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍.നാല് പുതിയ ഐടി ഇടനാഴികള്‍. നിലവിലെ ഐടി ഇടനാഴികള്‍ വിപുലീകരിക്കും. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്.,വര്‍ക്ക് ഫ്രം ഹോം പോലെ വര്‍ക്ക് നിയര്‍ ഹോം സാധ്യത പരിശോധിക്കും തൊഴിലെടുക്കുന്ന വീട്ടമ്മമാര്‍ക്ക് സഹായകരമാകും
ഇതിനായി 50 കോടി രൂപ നീക്കിവെക്കുംകെ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക വിതരണ നിയമം,മെഡിക്കല്‍ ടെക് ഇന്നോവേഷന് 100 കോടി. ജിനോമിക് ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ 500 കോടി, ആദ്യഘട്ടമായി 50 കോടി വിലയിരുത്തി,മൈക്രോ ബയോബ് ഗവേഷണത്തിന് അഞ്ച് കോടി,വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കായി 2000 കോടി രൂപ അനുവദിക്കും,
കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലയെ വിറ്റഴിക്കുന്നു. ആഗോളവല്‍ക്കരണ നയത്തിന് ബദല്‍ കണ്ടെത്തണം.,സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി കുറയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല,ആഗോള സമാധാന സെമിനാറിന് രണ്ട് കോടി തുടങ്ങിയ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട് പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചിട്ടുളളത്
English Summary:Kerala Budget aims at comprehensive development without panicking
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.