സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മീറ്റ് — വ്യാപാര്‍ 2022 — ജൂണ്‍ 16 മുതല്‍ 18 വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാനത്തെ ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ദേശീയതലത്തിലും വിദേശ വിപണിയിലും വിപണിസാധ്യത ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബി ടു ബി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ ഉത്പന്നങ്ങള്‍ പരിചയപ്പെടുവാനും സംരംഭകരുമായി വാണിജ്യ കൂടിക്കാഴ്ച നടത്താനും അവസരമുണ്ട്. ഭക്ഷ്യ സംസ്‌ക്കരണം, ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ്, റബ്ബര്‍, കയര്‍, ആയുര്‍വേദ, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഹാന്റിക്രാഫ്ട് മേഖലകളിലെ ലെം എസ് എം ഇ സംരംഭകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തും. ബയര്‍മാര്‍ക്ക് ഇവരുമായി വ്യക്തിഗത വാണിജ്യ കൂടിക്കാഴ്ച നടത്താം. വ്യാപാര്‍ റെജിസ്‌ട്രേഷന്‍ ലിങ്ക്: http://kbm2022sb.keltron.org/public/index.php/buyer . കൂടുതല്‍ വിവരങ്ങള്‍ക്കായി ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുക: +91 484 — 4058041/42, . 9746903555 അല്ലെങ്കില്‍ ഇ മെയില്‍ : kesc@ficci.com.
English summary; Kerala Business to Business Meet Vyapar 2022
English summary;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.