23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 26, 2024
March 6, 2024
January 3, 2024
December 20, 2023
December 12, 2023
October 3, 2023
September 27, 2023
September 11, 2023
August 23, 2023

ഡോ. പി പി പ്രകാശന്‍ പിഎസ്‌സി അംഗമാകും

മന്ത്രിസഭായോഗ തീരുമാനങ്ങള്‍
web desk
തിരുവനന്തപുരം
April 19, 2023 2:10 pm

പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ അംഗങ്ങളില്‍ നിലവിലുള്ള ഒഴിവിലേക്ക് പുതിയ അംഗമായി ഡോ. പി പി പ്രകാശനെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തൃശൂര്‍ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ ഡോ. പി പി പ്രകാശന്‍ പട്ടാമ്പി ഗവണ്‍മെന്റെ കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.

ഇലക്ട്രോണിക് മാധ്യമം മുഖേന സമന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ സെക്ഷന്‍ 62, 91 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഭാരതപുഴയക്ക് കുറുകെയുള്ള തൃത്താലയിലെ വെളിയാംകല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ രണ്ടാം ഘട്ടം പുനരുദ്ധാരണവും തകര്‍ന്ന സംരക്ഷണഭിത്തിയുടെ പുഃനര്‍നിര്‍മ്മാണവും നടത്തുന്നതിന് 33.4 കോടി രൂപ അധിക ധനാനുമതിയായി മന്ത്രിസഭായോഗം അനുവദിച്ചു.

 

Eng­lish Sam­mury: Dr.P P Prakasa­han Ker­ala PSC New Mem­ber, Cab­i­net Meet­ing Decisions

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.