8 January 2026, Thursday

Related news

January 6, 2026
January 4, 2026
January 3, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026
December 31, 2025
December 28, 2025
December 26, 2025

ഗവർണർ രാജിനെതിരെ കേരളവും തമിഴ്നാടും യോജിച്ച പോരാട്ടത്തിന്

Janayugom Webdesk
തിരുവനന്തപുരം
April 18, 2023 5:46 pm

നിയമസഭ പാസാക്കിയ ബില്ലുകൾ അകാരണമായി പിടിച്ചുവയ്ക്കുന്ന ഗവർണർമാരുടെ ഭരണഘടനാ വിരുദ്ധനടപടിയെ ചോദ്യം ചെയ്യുന്നതിന് യോജിച്ച പോർമുഖം തുറന്ന് കേരളവും തമിഴ്നാടും. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. യോജിച്ച പോരാടത്തിന് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൽ അയച്ച കത്തിന് മറുപടിയായിട്ടാണ് പോരാട്ടത്തിൽ തമിഴ്നാടിനൊപ്പം പങ്കു ചേരുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്.

ഇന്ത്യൻ ജനാധിപത്യം എത്തി നിൽക്കുന്ന സന്നിഗ്ദമായ വഴിത്തിരിവിനെ ഓർമ്മിപ്പിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കി തമിഴ്നാട് നിയമസഭ പാസാക്കിയ നിയമത്തെ സംബന്ധിച്ച് ഗവർണർ ആരാഞ്ഞ എല്ലാ വിശദീകരണവും നൽകിയ ശേഷവും ഒപ്പിടാതെ പിടിച്ച് വെച്ചിരിക്കുന്ന കാര്യം എംകെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തങ്ങൾ നേരിടുന്ന സമാനമായ ദുരോഗ്യം രാജ്യത്തെ പല സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി പറയുന്നുണ്ട്.

നിയമസഭ പാസാക്കുന്ന നിയമങ്ങളിൽ ഗവർണർമാർ ഒപ്പിടുന്നതിന് സമയക്രമം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ പോരാട്ടം ആരംഭിച്ചതായി എം കെ സ്റ്റാലിൻ അറിയിച്ചു. ഈ ആവശ്യം മുൻനിർത്തി കഴിഞ്ഞ ഏപ്രിൽ 10‑ന് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിനും രാഷ്ട്രപതിക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിൻ്റെ പ്രസക്തി മുൻ നിർത്തി സമാനമായ പ്രമേയം കേരള നിയമസഭയും പാസാക്കുമെന്ന പ്രത്യാശയും സ്റ്റാലിൻപങ്ക് വെയ്ക്കുന്നുണ്ട്. തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയം കൂടി ഉൾപ്പെടുത്തിയ കത്താണ് എം കെ സ്റ്റാലിൻ മുഖ്യമന്ത്രിക്ക് അയച്ചത്.

ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വെയ്ക്കുന്ന ഗവർണർമാരുടെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരായ പോരാട്ടത്തിൽ കേരളം വിശ്വസ്തമായ സഖ്യകക്ഷിയായി കൂടെയുണ്ടാകുമെന്ന് പിണറായി വിജയൻ അയച്ച മറുപടി കത്തിൽ ഉറപ്പ് നൽകി. സമീപകാലത്ത് സമാനമായ ഗവർണറുടെ നടപടിക്ക് കേരളവും സാക്ഷിയാണ്. ഗവർണർ ആരാഞ്ഞ സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി മന്ത്രിമാരും, ഉദ്യോഗസ്ഥരും നേരിട്ടെത്തി വിശദീകരിച്ച ശേഷവും ബില്ലുകൾ ഒപ്പിടാതെ ഗവർണർ പിടിച്ചു വെച്ചിരിക്കുകയാണ്.

മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്ക് അനുരോധമായി പ്രവർത്തിക്കേണ്ട ഗവർണർമാരുടെ അവകാശ അധികാരങ്ങളെ ഭരണഘടന ക്യത്യമായ വിവക്ഷ നൽകുന്നുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത സർക്കാരുകളുടെ അവകാശങ്ങൾ ഹനിക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും സ്റ്റാലിൻ്റെ ആവശ്യങ്ങൾ കേരളം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.

Eng­lish Sum­ma­ry: gov­er­nor issue; ker­ala cm pinarayi vijayan sup­port stal­in government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.