സംസ്ഥാനത്ത് ഇന്നലെ 3890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3172 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് നിലവിൽ രോഗബാധിതരായവരുടെ എണ്ണം കാൽലക്ഷം കടന്നു. 25,044 സജീവ കോവിഡ് കേസുകളാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 66.12 ലക്ഷമായി. ഏഴ് മരണങ്ങള്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. എറണാകുളത്താണ് കൂടുതൽ രോഗികൾ, 914 പേർ. തിരുവനന്തപുരത്ത് 814 പേര്‍ക്കും, കോട്ടയത്ത് 425, കൊല്ലത്ത് 327 പേര്‍ക്കുമാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും 12000 കടന്നു. 24 മണിക്കൂറിനിടെ 12, 249 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേർ മരിച്ചു. പ്രതിദിന ടിപിആർ 3.94 ശതമാനമായി ഉയർന്നതും രോഗമുക്തി നിരക്ക് 98.60 ശതമാനമായി താഴ്ന്നതും രാജ്യത്ത് ആശങ്കയായിട്ടുണ്ട്.
english summary;kerala covid cases
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.