23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 29, 2024
November 8, 2023
November 8, 2023
November 7, 2023
November 7, 2023
November 7, 2023
November 7, 2023
November 6, 2023
November 4, 2023
November 3, 2023

കേരളീയം: പുതുചരിത്രം സൃഷ്ടിച്ച് മുന്നോട്ട്

സ്വന്തം ലേഖിക
തിരുവനന്തപുരം
November 3, 2023 11:35 pm

കേരള മോഡല്‍ എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുന്ന കേരളീയം ആദ്യ പതിപ്പ് മൂന്ന് ദിനരാത്രങ്ങള്‍ പിന്നിട്ട് മുന്നോട്ട്. സമാനതകളില്ലാത്ത കാഴ്ചകള്‍ക്ക് തലസ്ഥാനം സാക്ഷ്യം വഹിക്കുമ്പോള്‍ കേരളത്തിന്റെ ചരിത്രത്തില്‍ കേരളീയം രചിക്കുന്നത് പുതുചരിത്രം കൂടിയാണ്. മൂന്നാം ദിനമായ ഇന്നലെയും അഞ്ച് സുപ്രധാന വിഷയങ്ങളില്‍ സെമിനാറുകള്‍ വിവിധ വേദികളിലായി നടന്നു. കേരളത്തിന്റെ സാമ്പത്തിക രംഗം, സ്കൂള്‍ വിദ്യാഭ്യാസം, മത്സ്യബന്ധന മേഖല, ഐടി മേഖല, പൊതുജനാരോഗ്യം എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാര്‍ ആദ്യ ദിനത്തിലേതുപോലെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

കേരളീയത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രദര്‍ശനങ്ങളിലും ഭക്ഷ്യ‑പുഷ്പ‑കരകൗശല മേളകളിലുമെല്ലാം വലിയ ജനത്തിരക്കാണ് ഇന്നലെയുമുണ്ടായത്. വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ നടന്ന കലാപരിപാടികള്‍ ആസ്വദിക്കാനും ജനങ്ങള്‍ ഒഴുകിയെത്തി.
ഇന്ന് വ്യവസായ രംഗം, സഹകരണ മേഖല, വയോജന — ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമം, മഹാമാരികളെ കേരളം നേരിട്ട വിധം, കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. കേരളീയം കലാപരിപാടികളുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചിത്രയും സംഘവും നയിക്കുന്ന ഗാനമേളയാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം.

Eng­lish Sum­ma­ry: Ker­ala: Cre­ate a new his­to­ry and move forward

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.