23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

കടുത്ത ചൂടിൽ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം

Janayugom Webdesk
കൊച്ചി
September 10, 2023 8:53 pm

മഴ മാറിനിന്ന കടുത്ത ചൂടിൽ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം. ഈ വര്‍ഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസകാലത്താണ് ഈ വെള്ളം കുടി. ഇത്തവണ മഴ മാറിനിൽക്കുകയും താരതമ്യേന ചൂട് കൂടുതലായതിനാലാണ് കുടിവെള്ള വില്പന തകൃതിയായി നടന്നത്. ഓണത്തിന് മാത്രം 20 ശതമാനം അധിക വില്പന നടന്നു.
കേരളത്തിൽ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യക്കാർ കൂടുതലുള്ളത്. ദിവസം ഒരു ലിറ്ററിന്റെ, ഏകദേശം 60,000 കുപ്പിവെള്ളമാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് കണക്ക്. പ്രധാനമായും നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായാണ് വില്പന.
20 ലിറ്ററിന്റെ ജാറിനും ആവശ്യക്കാർ കൂടുതലാണ്. എറണാകുളം ജില്ലയിലാണ് ജാർ കൂടുതലായി വിൽക്കപ്പെടുന്നത്. എറണാകുളത്ത് മാത്രം ദിവസം 20,000 ലിറ്റർ വെള്ളത്തിന്റെ ജാർ വില്പന നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിലും 20 ലിറ്ററിന്റെ ജാർ വലിയ തോതിൽ വിറ്റുപോകുന്നുണ്ട്.

Eng­lish sum­ma­ry; Ker­ala drank 100 crore worth of bot­tled water in extreme heat

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.