കേരള കര്‍ഷക കടാശ്വാസ കമ്മിഷന് പുതിയ ചെയര്‍മാനെയും അംഗങ്ങളെയും നിശ്ചയിച്ച് വിജ്ഞാപനമായി. ജസ്റ്റിസ് (റിട്ട.) കെ എബ്രഹാം മാത്യുവാണ് കമ്മിഷന്‍ ചെയര്‍മാന്‍. അംഗങ്ങളായി വിവിധ മേഖലകളില്‍ നിന്നുള്ള ആറുപേരെ തീരുമാനിച്ചു.
കാര്‍ഷിക വിദഗ്ധനായ എന്‍ യു ജോണ്‍ കുട്ടി, കര്‍ഷക പ്രതിനിധികളായി അഡ്വ.കെ ആര്‍ രാജന്‍, പി എം ഇസ്മയില്‍, കെ സി വിജയന്‍, ജോസ് പാലത്തിനാല്‍, സഹകരണ മേഖലയില്‍ നിന്ന് കെ എം ദിനകരന്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍.
നിലവിലുള്ള കമ്മിഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ അംഗങ്ങളെ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. വിജ്ഞാപനം നാളെ പ്രാബല്യത്തില്‍ വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.