24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

ഊര്‍ജ കാലാവസ്ഥാ സൂചികയില്‍ കേരളത്തിന് നേട്ടം

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2022 11:18 pm

നിതി ആയോഗിന്റെ സംസ്ഥാന ഊര്‍ജ, കാലാവസ്ഥാ സൂചിക (എസ്ഇസിഐ) റൗണ്ട്- ഒന്നില്‍ കേരളത്തിന് രണ്ടാം സ്ഥാനം. ഊര്‍ജ വിതരണം, ലഭ്യത, ഹരിത ഊര്‍ജ സംരംഭങ്ങള്‍, ഊര്‍ജ കാര്യശേഷി, പാരിസ്ഥിതിക സുസ്ഥിരത, പുതിയ പദ്ധതികള്‍ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. 

ഒന്നാം സ്ഥാനത്ത് ഗുജറാത്താണെങ്കിലും എസ്ഇസിഐയുടെ ആകെ സ്കോര്‍ കണക്കാക്കുന്നതിനുള്ള ആറ് ഘടകങ്ങളില്‍ നാലിലും കേരളമാണ് മുന്നില്‍. പഞ്ചാബാണ് മൂന്നാം സ്ഥാനത്ത്. ഊര്‍ജ ലഭ്യതയില്‍ കേരളത്തിന് 67.3 പോയിന്റ് ലഭിച്ചപ്പോള്‍ ഗുജറാത്ത് നേടിയത് 52.4 പോയിന്റാണ്. ഊര്‍ജ കാര്യശേഷിയില്‍ 58 പോയിന്റ് കേരളം കരസ്ഥമാക്കി. ഗുജറാത്തിന് 40.1 പോയിന്റാണ് ലഭിച്ചത്. പാരിസ്ഥിതിക സുസ്ഥിരത, പുതിയ പദ്ധതികള്‍ എന്നിവയില്‍ കേരളത്തിന്റെ പോയിന്റ് 46.9, 7.7 എന്നിങ്ങനെയാണ്. ഈ ഘടകങ്ങളില്‍ ഗുജറാത്തിന് യഥാക്രമം 35.1,5.5 എന്നിങ്ങനെ പോയിന്റുകളാണ് ലഭിച്ചത്. കേരളത്തിന്റെ മൊത്തം സ്കോര്‍ 49.1 ആണ്. ഗുജറാത്തിന്റേത് 50.1.

ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. ത്രിപുര, മണിപ്പുര്‍ എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഛത്തീസ്ഗഢ്, ഡല്‍ഹി, ദാമന്‍ ആന്റ് ദിയു, ദാദ്ര ആന്റ് നാഗര്‍ ഹവേലി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവച്ച കേന്ദ്രഭരണ പ്രദേശങ്ങള്‍. 

Eng­lish Summary:Kerala gains in Ener­gy Cli­mate Index
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.