22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 27, 2024
May 2, 2024
March 26, 2024
March 23, 2024
March 21, 2024
March 18, 2024
March 7, 2024
January 25, 2024
January 6, 2024
December 30, 2023

കേരള സര്‍ക്കാരിന്റെ ആഡംബരക്കപ്പലിന് റെക്കോര്‍ഡ് വരുമാനം

Janayugom Webdesk
July 7, 2022 12:11 pm

സര്‍ക്കാരിന്റെ ആഡംബരക്കപ്പലിന് ഈ അവധിക്കാലത്ത് റെക്കോര്‍ഡ് വരുമാനം. മെയ് മാസം മാത്രം ഒരു കോടി രൂപ വരുമാനം സ്വന്തമാക്കി നെഫ്രിറ്റിറ്റിയെന്ന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍. കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ വേറിട്ട യാത്രാനുഭവമാണ് ആഡംബരക്കപ്പല്‍. സീസണിലെ അവസാന യാത്ര പൂര്‍ത്തിയാക്കി നെഫ്രിറ്റിറ്റി അടുത്ത ഊഴം വിശ്രമത്തിലായിരിക്കും.

ടൂറിസം മേഖലയില്‍ കെഎസ്ഐഎന്‍സിയുടെ പുത്തന്‍ പരീക്ഷണമായ നെഫ്രിറ്റിറ്റി പുതിയ ചരിത്രം കുറിച്ചിരിക്കുന്നു.കപ്പലില്‍ നിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നു. മെയ് മാസത്തില്‍ മാത്രം മുപ്പതിലേറെ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി ഒരു കോടിയിലധികം വരുമാനം നേടി, സീസണില്‍ എല്ലാ ട്രിപ്പുകളും ഫുള്‍ ബുക്കിങ് ആയിരുന്നു.

വ്യക്തിഗത ടിക്കറ്റ് യാത്രകള്‍ക്കൊപ്പം ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ക്രൂയിസിലെ ഹാള്‍ വാടകയ്ക്ക് നല്‍കും .48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റെസ്റ്റോറന്റ്, കുട്ടികള്‍ക്കുളള കളിസ്ഥലം, സണ്‍ഡെക്ക് ലോഞ്ച് ‚ബാര്‍, 3ഡി തിയേറ്റര്‍ തുടങ്ങിയവ സജീകരിച്ചിട്ടുണ്ട്.

മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത ഈ കപ്പല്‍ പുറം കടലില്‍ പോകാന്‍ ഐആര്‍എസ് ക്ലാസ്സിലാണ് പണിതിരിക്കുന്നത്. 12 നോട്ടിക്കല്‍ മൈല്‍ വരെ ഉള്‍ക്കടലിലേക്ക് ക്രൂയിസിന് സഞ്ചരിയ്ക്കാന്‍ അനുമതിയുണ്ട്. ചുരുങ്ങിയ ചിലവില്‍ അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവര്‍ണ്ണാവസരമാണ് ഇത് ഒരുക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കുടുംബസമേതം നെഫര്‍റ്റിറ്റിയില്‍ യാത്ര ചെയ്ത ശേഷം വേറിട്ട അനുഭവത്തെ കുറിച്ച് വാചാലനായിരുന്നു.

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുമായി നെഫര്‍റ്റിറ്റി സഹകരിക്കുന്നുണ്ട്. നാല് വര്‍ഷം മുമ്പ് ഈ കപ്പല്‍ ഇറക്കിയപ്പോള്‍ ഇതിന്റെ വിജയസാധ്യതകളെക്കുറിച്ച് ഏറെ ആശങ്കകള്‍ ഈ സീസണില്‍ പൂര്‍ണമായി ഒഴിഞ്ഞു.

Eng­lish sum­ma­ry; Ker­ala gov­ern­men­t’s lux­u­ry yacht earns record revenue

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.