13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 3, 2025
April 3, 2025
April 1, 2025
March 30, 2025
March 25, 2025
March 22, 2025
March 11, 2025
March 9, 2025
February 6, 2025

കേരള ഗവ നഴ്സസ് അസോസിയേഷൻ സംസ്ഥാന കായികോത്സവത്തിന് തുടക്കമായി

ഷാജി ഇടപ്പള്ളി
കൊച്ചി 
February 4, 2024 3:18 pm

കേരള ഗവ നഴ്സസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സർക്കാർ നഴ്‌സുമാരുടെ സംസ്ഥാന കായികോത്സവത്തിന് എറണാകുളം മഹാരാജാസ് സിന്തറ്റിക് ട്രാക്കിൽ തുടക്കമായി. കൊച്ചി എംഎൽഎ കെ ജെ മാക്സി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ അധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ , ബേസിൽ പി എൽദോസ്, ഉണ്ണി ജോസ് തുടങ്ങിയവർ സംസാരിച്ചു. 

40 വയസ്സിന് താഴെയും മുകളിലും പ്രായമുള്ളവർക്ക് സ്ത്രീ, പുരുഷ വിഭാഗങ്ങളിലാണ് മത്സരം. കായിക മത്‌സരത്തിന് തുടക്കം കുറിച്ച് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റും നടന്നു. ഏറ്റവും മുൻ നിരയിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് ജില്ലയും ഏറ്റവും പിറകിൽ ആതിഥേയ ജില്ലയായ എറണാകുളവും അണിനിരന്നു. ജില്ലകളിൽ നടന്ന മത്സരങ്ങളിൽ വിജയികളായ എണ്ണൂറോളം താരങ്ങളാണ് 35 ഇനങ്ങളിൽ മത്സരിക്കുന്നത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സ്പോട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ ജെ ജേക്കബ് ഉദ്‌ഘാടനം ചെയ്യും.

Eng­lish Summary:Kerala Govt Nurs­es Asso­ci­a­tion has start­ed the State Sports Festival
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.