19 December 2024, Thursday
KSFE Galaxy Chits Banner 2

സംസ്ഥാനത്തുടനീളം കേരള ഗ്രോ പ്രീമിയം ഔട്ട്‌ലെറ്റുകൾ

Janayugom Webdesk
തിരുവനന്തപുരം
March 15, 2024 10:02 pm

സംസ്ഥാനത്തെ ആദ്യ ‘കേരള ഗ്രോ’ പ്രീമിയം ഔട്ട്‌ലെറ്റ് തലസ്ഥാനത്ത്. ഉള്ളൂരില്‍ കേരള ഗ്രോ പ്രവർത്തനമാരംഭിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. പ്രാദേശികമായി കർഷകർ ഉല്പാദിപ്പിക്കുന്നതും സർക്കാർ ഫാമുകളിൽ ഉല്പാദിപ്പിക്കപ്പെടുന്നതുമായ മൂല്യ വർധിത ഉല്പന്നങ്ങളാണ് ഔട്ട്‌ലെറ്റുകളിൽ ലഭ്യമാക്കുക. 

ആദ്യഘട്ടത്തിൽ 14 ജില്ലകളിലും ഓരോ പ്രീമിയം ഔട്ട് ലെറ്റുകൾ ആരംഭിക്കും. കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനും വിപണിയിൽ പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനുമാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.
‘കേരളാ ഗ്രോ’ ബ്രാൻഡിൽ കർഷകോല്പാദക സംഘടനകൾ, കർഷക ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയിലൂടെ ഉല്പാദിപ്പിക്കുന്ന കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിൽ കൃഷി വകുപ്പിന്റെ ഫാമുകളിൽ ഉല്പാദിപ്പിക്കുന്ന 205 ഉല്പന്നങ്ങൾ കേരളാ ഗ്രോ ബ്രാൻഡിൽ വിപണിയിൽ ലഭ്യമാണ്. കർഷകരുടെ ഉല്പന്നങ്ങൾ ഗുണമേന്മ ഉറപ്പു വരുത്തി കേരളാ ഗ്രോ ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന നടപടികളും കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കർഷകരുടെ ഉല്പന്നങ്ങളുടെ വിപണനവും കർഷകർക്ക് മികച്ച വില ലഭ്യമാക്കുകയും ഇതിലൂടെ കൃഷിവകുപ്പ് ലക്ഷ്യമിടുന്നു. പദ്ധതിയില്‍ കൂടുതൽ ഔട്ട് ലെറ്റുകൾ സംസ്ഥാനത്തുടനീളം ആരംഭിക്കും.

ജനങ്ങൾക്ക് പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം കര്‍ഷകരിൽ നിന്ന് നേരിട്ട് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം കർഷകരെ കാർഷികോല്പന്നങ്ങളുടെ മൂല്യവർധിത- വിപണന മേഖലകളിൽ ശാക്തീകരിക്കുന്നതിലൂടെ ഉല്പന്നങ്ങളിന്മേൽ അവകാശം സംരക്ഷിക്കപ്പെടുന്നതിനും ഇതിലൂടെ സാധ്യമാകുമെന്ന് മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: Ker­ala Grow Pre­mi­um Out­lets across the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.