കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സപ്ലൈകോയിൽ 13 ഇനം ഭക്ഷ്യവസ്തുക്കൾക്ക് വില കൂട്ടില്ല എന്ന പ്രകടനപത്രികയിലെ വാഗ്ദാനം, നിരവധി പ്രതിന്ധികളുണ്ടായിട്ടും എൽഡിഎഫ് സർക്കാർ പാലിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ അഞ്ച് ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയ വിഷയമുണ്ടായിട്ടും സംസ്ഥാന സർക്കാർ അതേ വിലയിൽ ജനങ്ങൾക്ക് സാധനങ്ങൾ നൽകാനുള്ള തീരുമാനത്തിലാണ്. ഈ കാര്യങ്ങളെല്ലാം രാജ്യം മുഴുവനും അറിയുന്നുണ്ട്. അത് കേന്ദ്ര ഭരണാധികൾക്ക് ഇഷ്ടമാകുന്നില്ല.
കോൺഗ്രസാണെങ്കിൽ, കയ്യിൽ ‘ഗാന്ധി‘യില്ലാത്ത വിഷമത്തിലാണ്. ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ അവർ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 1957ൽ കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരിക്കുമ്പോൾ കേരളത്തിൽ ഒറ്റയാനെപ്പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. ജന്മിത്വം അവസാനിപ്പിക്കുന്നതിനും മണ്ണിൽ പണിയെടുക്കുന്നവർക്ക് ഭൂമി ലഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. അന്ന് കമ്മ്യൂണിസ്റ്റ് സർക്കാരിനെ ജനാധിപത്യ വിരുദ്ധമായി അട്ടിമറിക്കുകയാണ് കോൺഗ്രസ് ചെയ്തത്. അതേ സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്നും പന്ന്യൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനങ്ങളെ വർഗീയമായി വിഭജിച്ചുകൊണ്ടിരിക്കുകയാണ് ബിജെപിയുടെ സർക്കാർ. ഇന്ത്യയിൽ ഒരു ഭാഷ, ഒരു മതം, ഒരുതരം ഭക്ഷണം മാത്രം മതിയെന്നാണ് അവരുടെ നിലപാട്. മതനിരപേക്ഷ പ്രസ്ഥാനങ്ങളാണ് അവർക്കെതിരെ പ്രതിരോധവുമായി രംഗത്തിറങ്ങേണ്ടത്. എന്നാൽ കേന്ദ്രത്തിലും കേരളത്തിലും രണ്ട് നിലപാടുകളുമായി കോൺഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഡൽഹിയിൽ ഇഡി വേണ്ട, ഇവിടെ ഇഡി വേണം എന്നതാണ് കോൺഗ്രസ് സ്വീകരിച്ചുപോന്ന നിലപാട്. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്ത് സിപിഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും പന്ന്യൻ പറഞ്ഞു.
ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷനായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പാട്ടത്തില്‍ ഷെരീഫ് സ്വാഗതവും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി എസ് ഷൗക്കത്ത് നന്ദിയും പറഞ്ഞു.
English Summary: Kerala has a government that keeps its promises: Pannyan Ravindran
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.