20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 15, 2024
September 15, 2024
September 14, 2024
September 11, 2024
September 11, 2024
September 10, 2024
September 10, 2024
September 10, 2024
September 9, 2024

ടിബി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം; കൂടുതല്‍ ഡല്‍ഹിയില്‍

Janayugom Webdesk
തിരുവനന്തപുരം
March 25, 2022 11:43 am

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും അഭിമാന നേട്ടം. ടി ബി ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 2019–2021ലെ ദേശീയ ക്ഷയരോഗ വ്യാപന സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു ലക്ഷം പേരിൽ കേരളത്തിൽ 115 പേർക്കാണ് രോഗ ബാധയുള്ളത്. ഡല്‍ഹിയില്‍ 534 പേർക്കാണ് രോഗ ബാധയുള്ളത്. രാജസ്ഥാൻ കൂടുതൽ രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളും ആദ്യപട്ടികയിലുണ്ട്.

ആറ് പതിറ്റാണ്ടുകൾക്ക് ശേഷം കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സർവേയിൽ, 2019–2021 കാലയളവിൽ ഇന്ത്യയിലെ ക്ഷയരോഗ ലക്ഷണമുള്ള ജനസംഖ്യയുടെ 64 ശതമാനം പേർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും  കണ്ടെത്തി.

eng­lish summary;Kerala has the low­est TB case

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.