11 December 2025, Thursday

Related news

November 14, 2025
November 8, 2025
October 16, 2025
October 8, 2025
July 8, 2025
July 5, 2025
July 2, 2025
June 26, 2025
June 13, 2025
June 9, 2025

ഗുരുവായൂരിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Janayugom Webdesk
കൊച്ചി
August 9, 2023 12:07 pm

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത് കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് കേസെടുത്തത്. ഭക്തർക്ക് സുരക്ഷിതമായ ദർശനം ഒരുക്കുക എന്നത് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ ചുമതലയാണെന്ന് കോടതി ഓർമിപ്പിച്ചു. മാധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

വിഷയത്തിൽ വിശദീകരണത്തിന് ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി, ജില്ലാ മെഡിക്കൽ ഓഫീസർ, ​ഗുരുവായൂർ ന​ഗരസഭ എന്നിവർ സമയം തേടിയതിനെ തുടർന്ന് ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

Eng­lish Sum­ma­ry: A rat bit a devo­tee who was queu­ing for dar­shan in Guru­vayur; The High Court took up the case on its own initiative
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.