വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കവരത്തി കോടതി വിധിച്ച10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. അതേസമയം കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച കവരത്തി സെഷന്‍സ് കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നടപടി റദ്ദാക്കിയ സുപ്രീം കോടതി, കേസില്‍ വീണ്ടും വാദം കേട്ട് തീര്‍പ്പാക്കാന്‍ ഹൈക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി വീണ്ടും കേസ് വീണ്ടും പരിഗണിച്ച് വിധി പറഞ്ഞത്.
മുന്‍ കേന്ദ്രമന്ത്രി പി എം സെയ്ദിന്റെ മരുമകന്‍ മുഹമദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍സിപി നേതാവുകൂടിയായ മുഹമ്മദ് ഫൈസല്‍ എംപി ഉള്‍പ്പെടെ മൂന്നു പേര്‍ കുറ്റക്കാരാണെന്ന് ജനുവരി 11നാണ് കവരത്തി സെഷന്‍സ് കോടതി ഉത്തരവിട്ടത്.
English Summary: Kerala HC rejects Lakshadweep MP Mohammed Faizal’s plea to suspend conviction in murder bid case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.