22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 31, 2024
September 15, 2024
September 14, 2024
October 1, 2023
September 26, 2023
September 19, 2023
September 3, 2023
September 1, 2023
August 26, 2023
August 24, 2023

“കേരള ഇമ്മിഗ്രന്റ്‌ വിമൻസ് അസോസിയേഷൻ ” ഓണാഘോഷം നടത്തി

Janayugom Webdesk
റോം
September 26, 2023 3:45 pm

ഇറ്റലിയിലെ റോം ആസ്ഥാനമായി രൂപം കൊണ്ട വനിതാ സംഘടനയായ കേരള ഇമ്മിഗ്രന്റ്‌ വിമൻസ് അസോസിയേഷൻ റോമിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. ആഘോഷപരിപാടികൾ റോമിലെ മലയാളി മുനിസിപ്പൽ കൗൺസിലർ തെരേസ പുത്തൂർ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രെസിഡഡന്റ്   റീന പൗലോസ് അധ്യക്ഷത വഹിച്ചു.  റോമിലെ തൊഴിലാളിസംഘടന പ്രതിനിധികൾ പങ്കെടുക്കുകയും ഓണാഘോഷത്തിന്റെ ആശംസകൾ നേര്‍ന്നു.

യൂറോപ്പിലെ ഏറ്റവും നല്ല അധ്യാപികയുടെ അവാർഡ് കരസ്ഥമാക്കിയ ഡോ. മേരി ഷൈനി ആശംസ അറിയിച്ചു. വിവിധയിനം കലാപരിപാടികളും ഓണസദ്യയും ഈ ആഘോഷത്തിന്റെ മുഖ്യ ആകര്ഷണമായിരുന്നു . സെക്രട്ടറി ജാസ്മിൻ ജോസ് നന്ദിപറഞ്ഞു , റോമിന്റെ മണ്ണിൽ ഒരു മലയാളി വനിതാ സംഘടനാ ആദ്യമായാണ് ഒരു ആഘോഷം സംഘടിപ്പിക്കുന്നത് . റോമിലെ സ്‌ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായാണ് ഈ സംഘടനാ രൂപീകരിച്ചത് .

Eng­lish Sum­ma­ry: “Ker­ala Immi­grant Wom­en’s Asso­ci­a­tion” cel­e­brat­ed Onam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.