പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സഭ ഒമ്പത് ദിവസങ്ങളില്‍ സമ്മേളിച്ച് 15ന് അവസാനിക്കും. ആദ്യ ദിനത്തില്‍ നാലുബില്ലുകളുടെ അവതരണം നടക്കും. സഭ പരിഗണിക്കേണ്ട മറ്റ് ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതിയുടെ ശുപാർശ പ്രകാരം തീരുമാനിക്കും. ആദ്യ രണ്ടു ദിവസം നാലുവീതം ബില്‍ സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയക്കും. കേരള ഹൈക്കോടതി സര്‍വീസുകള്‍ (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്‍ ആദ്യദിനമെത്തും. ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംസ്ഥാന ജീവനക്കാരുടേതിന് തുല്യമാക്കുകയാണ് ഉദ്ദേശ്യം. 58 ആക്കണമെന്നാണ് രജിസ്ട്രാറുടെ ശുപാര്‍ശ.
ഇരവിപുരം കശുവണ്ടി ഫാക്ടറിയുടെ 34.5 സെന്റ് ഭൂമികൂടി ഏറ്റെടുക്കല്‍ പട്ടികയില്പ്പെടുത്തുന്ന കേരള കശുവണ്ടി ഫാക്ടറികള്‍ (വിലയ്ക്കെടുക്കല്‍) നിയമ ഭേദഗതി നിര്‍ദേശം അടങ്ങിയ ബില്‍, വെറ്ററിനറി സര്‍വകലാശാലയിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ പട്ടികവിഭാഗ സംവരണ തോത് മറ്റ് സര്‍വകലാശാലകള്‍ക്ക് തുല്യമാക്കാനുള്ള കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വകലാശാല (ഭേദഗതി) ബില്‍, ബധിരരും മൂകരും കുഷ്ഠരോഗ ബാധിതരുമായവര്‍ക്ക് ഖാദി ബോര്‍ഡ് ഭരണസമിതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് (ഭേദഗതി) ബില്‍ എന്നിവയും ആദ്യ ദിവസം അവതരിപ്പിക്കും.
English Summary:kerala Legislative session begins
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.