5 July 2024, Friday
KSFE Galaxy Chits

Related news

July 4, 2024
July 1, 2024
June 30, 2024
June 24, 2024
June 24, 2024
June 23, 2024
June 22, 2024
June 22, 2024
June 19, 2024
June 19, 2024

നിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ; നിയമനിർമാണത്തിന് പ്രാമുഖ്യം

Janayugom Webdesk
തിരുവനന്തപുരം
September 30, 2021 4:19 pm

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഒക്ടോബർ നാലിന് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. നവംബർ 12 വരെ നീണ്ടുനിൽക്കുന്ന സമ്മേളനകാലത്ത് 24 ദിവസം സഭ ചേരും. പൂർണമായും നിയമനിർമ്മാണത്തിനായാണ് ഇത്തവണ സഭ ചേരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 13 ന് അവസാനിച്ച രണ്ടാം സമ്മേളന കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.

സംസ്ഥാനത്ത് നിലവിൽ 45 ഓർഡിനൻസുകളാണ് പ്രാബല്യത്തിലുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി സഭ സമ്മേളന ദിനങ്ങളിൽ കാര്യമായ കുറവുവന്നതിനാലാണ് ഓർഡിനൻസുകളുടെ എണ്ണം കൂടിയതെന്ന് സ്പീക്കർ പറഞ്ഞു. ഇവയ്ക്ക് പകരമുള്ള ബില്ലുകൾ യഥാസമയം സഭയിൽ അവതരിപ്പിച്ച് പാസാക്കാൻ സാധിക്കാത്ത സാഹചര്യം കോവിഡ് കാരണം സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ സമ്മേളനകാലത്ത് ഒരംഗം ഇക്കാര്യം ക്രമപ്രശ്നമായി ഉന്നയിക്കുകയും തുടർന്ന് നിയമ നിർമാണത്തിനായി പ്രത്യേക സമമ്മളനം ചേരണമെന്നും എല്ലാ ഓർഡിനൻസുകളും സഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്നും ചെയർ റൂൾ ചെയ്തിരുന്നു. അതിന്റെകൂടി പശ്ചാത്തലത്തിലാണ് നിയമ നിർമാണത്തിന് മാത്രമായി മൂന്നാം സമ്മേളനം ചേരുന്നത്.

സഭ സമ്മേളിക്കുന്ന 24 ദിവസത്തിൽ 4 ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യർത്ഥനകളുടെ പരിഗണനയ്ക്കുമായി മാറ്റിവച്ചിട്ടുണ്ട്. ബാക്കി 19 ദിവസവും നിയമനിർമാണത്തിനായി മാറ്റിവച്ചിട്ടുണ്ട്. സഭാ സമ്മേളനം ആരംഭിക്കുന്ന ഒക്ടോബർ നാലിന് നാല് ബില്ലുകളും അടുത്ത ദിവസം മൂന്ന് ബില്ലുകളുമാണ് പരിഗണനയ്ക്ക് വരുന്നത്. തുടർന്നുള്ള ദിവസങ്ങളിലെ ബില്ലുകൾ സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേർന്ന് തീരുമാനമെടുക്കും.

2021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ, 2021 ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, 2021 ലെ കേരള നഗര‑ഗ്രാമാസൂത്രണ (ഭേദഗതി) ബിൽ, 2021 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ എന്നിവ ആദ്യദിവസവും 2021 ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, 2021 ലെ കേരള പൊതുവിൽപ്പന നികുതി (ഭേദഗതി) ബിൽ, 2021 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബിൽ എന്നിവ രണ്ടാം ദിവസവും സഭയുടെ പരിഗണനയ്ക്ക് വരും. നിയമനിർമാണ കാര്യത്തിൽ ആദ്യ രണ്ട് ദിവസങ്ങളിൽ സഭ പരിഗണിക്കുന്ന ബില്ലുകൾ സ്പീക്കർ നിശ്ചയിക്കുന്നതാണ് കീഴ്വഴക്കം. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ബില്ലുകൾ നിശ്ചയിച്ചത്.

വിവിധ സർവ്വകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനായുള്ള ബില്ലുകൾ, കേരള കള്ള് വ്യവസായ വികസന ബോർഡ് ബിൽ, കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബിൽ, കേരള പബ്ലിക് ഹെൽത്ത് ബിൽ, കേരള സംസ്ഥാന മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബിൽ, കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ, കേരള സൂക്ഷ്മ‑ചെറുകിട‑ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ തുടങ്ങിയവയാണ് സഭ പരിഗണിക്കാനിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ബില്ലുകളെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.

Eng­lish Sum­ma­ry : ker­ala legist­la­tive assem­bly meet­ing starts from octo­ber 4 onwards 

You may also like this video :

TOP NEWS

July 5, 2024
July 5, 2024
July 5, 2024
July 4, 2024
July 4, 2024
July 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.