24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 8, 2024
November 7, 2024
November 6, 2024
November 5, 2024
November 3, 2024
November 3, 2024
November 1, 2024
October 17, 2024
October 13, 2024

മോഷ്ടാക്കളെ പശ്ചിമബംഗാളിലെത്തി പിടികൂടി കേരള പൊലീസ്

Janayugom Webdesk
July 12, 2022 12:43 pm

വീട് കുത്തിത്തുറന്ന് 38 പവന്‍ സ്വര്‍ണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പശ്ചിമബംഗാളിലെത്തി പിടികൂടി കേരള പൊലീസ്. തൃശ്ശൂര്‍ ടൌണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെസ്റ്റ് ബംഗാളിലെത്തി പ്രതികളെ പിടികൂടിയത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വീകരണം നല്‍കി.

കഴിഞ്ഞ ജൂണ്‍ 16 നാണ് പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപൊളിച്ച് മുപ്പത്തിയെട്ടു പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ മോഷ്ടിച്ചത്. പ്രതികള്‍ പശ്ചിമബംഗാള്‍ സ്വദേശികളാണെന്ന് പൊലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു.

ഇവരുടെ താമസ്ഥലങ്ങളില്‍ തിരഞ്ഞപ്പോള്‍ പ്രതികളായ രണ്ടുപേരും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം പുറപ്പെട്ടതായും, ചെന്നൈയില്‍ എത്തിയതായും വിവരം ലഭിച്ചു. തീവണ്ടിയില്‍ സഞ്ചരിച്ചിരുന്ന പ്രതികളെ ചെന്നൈയിലെ എംജിആര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് തീവണ്ടി കമ്പാര്‍ട്ടുമെന്റ് വളഞ്ഞാണ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ ബൊറാംഷക്പൂര്‍ സ്വദേശി ഷെയ്ക് മക് ബുള്‍ (31), തെങ്കന സ്വദേശി മുഹമ്മദ് കൌഷാര്‍ ഷെയ്ക് (45) എന്നിവരാണ് പ്രതികള്‍.

മോഷ്ടാക്കളെ പിടികൂടാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്ക്കരിച്ചിരുന്നു. ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ കെ സി ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ എസ് അഖില്‍ വിഷ്ണു. അഭീഷ് ആന്റണി, സി എ വിബിന്‍, പിസി അനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്ത സംഘാംഗങ്ങള്‍.

Eng­lish sum­ma­ry; Ker­ala Police arrest­ed the thieves from West Bengal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.