കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളവയില്‍ പരീക്ഷ നടത്തേണ്ടതായുള്ള എല്ലാ തസ്തികകളുടെ പരീക്ഷകളും ഈ വര്‍ഷം തന്നെ നടത്തും. മേയ്-ജൂലൈ, ജൂണ്‍-ഓഗസ്റ്റ്, ജൂലൈ-സെപ്റ്റംബര്‍, ഓഗസ്റ്റ്-ഒക്ടോബര്‍, സെപ്റ്റംബര്‍ — നവംബര്‍, ഒക്ടോബര്‍ — ഡിസംബര്‍ എന്നീ ആറ് സ്ലോട്ടുകളായാണ് പരീക്ഷ.
വിശദവിവരങ്ങള്‍ പിഎസ്‌സി വെബ്‌സൈറ്റിലും, പിഎസ്‌സി ബുള്ളറ്റിന്‍ ഫെബ്രുവരി 15 ലക്കത്തിലും രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. ഇത് കൂടാതെ പൊതുപ്രാഥമിക പരീക്ഷയില്‍ ഉള്‍പ്പെടുത്താന്‍ കമ്മിഷന്‍ തീരുമാനിക്കുന്ന തസ്തികകള്‍ക്കായി പത്താംതരം, പ്ലസ്‌ടു, ബിരുദതല പ്രാഥമിക പരീക്ഷകള്‍ ഈ വര്‍ഷം ഒക്‌ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടത്തും. പരീക്ഷാതീയതി, വിശദമായ സിലബസ് തുടങ്ങിയ വിവരങ്ങള്‍ അതത് മാസത്തെ പരീക്ഷാകലണ്ടറില്‍ പ്രസിദ്ധീകരിക്കും.
English Summary: Kerala Public Service Commission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.