6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2023
January 7, 2023
January 6, 2023
January 6, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023

കുട്ടികൾക്ക് ആധി, ആശാന്‍ കൂള്‍

Janayugom Webdesk
കോഴിക്കോട്
January 3, 2023 11:01 pm

വർഷമിത് മുപ്പത്തേഴായി കലാമണ്ഡലം കൃഷ്ണപ്രസാദ് എന്ന കഥകളി ആശാൻ മത്സരാർത്ഥികളുമായി കലോത്സവ വേദിയിലെത്താൻ തുടങ്ങിയിട്ട്. പഴയ യുവജനോത്സവകാലം മുതൽ പേരുമാറി വന്ന ഇന്നത്തെ സ്കൂൾ കലോത്സവവുമായി ഇദ്ദേഹം സഹകരിച്ചുതുടങ്ങിയത് 1986 മുതലാണ്. ആ വർഷമാണ് കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ വിജയികൾക്ക് നൽകാൻ തുടങ്ങിയത്. 2006 ൽ കലാതിലകം, പ്രതിഭ പട്ടങ്ങൾ ഒഴിവാക്കിയതിൽ ആശാനും പരിഭവമുണ്ട്. ഇത്തവണത്തെ കലോത്സവത്തിൽ ആശാന്റെ പരിശീലനത്തിൽ മികവു തെളിയിച്ച മൂന്ന് ഗ്രൂപ്പുകളും മൂന്ന് സിംഗിൾ മത്സരാർത്ഥികളുമുണ്ട്. 

ഹയർ സെക്കന്‍ഡറി വിഭാഗം കഥകളി ഗ്രൂപ്പ് മത്സരത്തിൽ ആലപ്പുഴ നങ്ങ്യാർകുളങ്ങര ബിബിഎച്ച്എസ്എസ് ടീം ഉത്തരാസ്വയംവരം അവതരിപ്പിച്ചു. മാന്നാർ നായർ സമാജം എച്ച്എസ്എസ് ടീമും കരുനാഗപ്പള്ളി ജോൺ കെന്നഡി മെമ്മോറിയൽ എച്ച്എസ്എസ് ടീമും നളചരിതം ഒന്നാം ദിവസം കഥയും ആടി. അടുത്ത ദിവസങ്ങളിലായി കഥകളി സിംഗിൾ മത്സരങ്ങളിൽ മുതുകുളം സംസ്കൃത സ്കൂൾ വിദ്യാർത്ഥി പാർവതി, ചേപ്പാട് സികെഎച്ച്എസ് ബോയ്സ് എച്ച്എസ്എസിലെ അർണവ്, നങ്ങ്യാർകുളങ്ങര ബിബിഎച്ച്എസ്എസിലെ ദേവമാനസ എന്നിവർ അർജ്ജുനനായി അരങ്ങിലെത്തും. 

ആലപ്പുഴയിലെ കലാഗ്രാമമായ ഏവൂരിൽ ജനിച്ച കലാമണ്ഡലം കൃഷ്ണപ്രസാദ് ആശാൻ ചെറുപ്പത്തിൽ അച്ഛനൊപ്പം കഥകളി കണ്ടുള്ള താല്പര്യത്താലാണ് കഥകളി പഠിക്കാൻ തീരുമാനിച്ചത്. ഏവൂർ ശങ്കരൻ നായരുടെ കീഴിൽ കഥകളി അഭ്യസിച്ചു. പിന്നീട് കലാമണ്ഡലത്തിലെത്തി പഠനം പൂർത്തീകരിച്ചതോടെ പച്ചയും കത്തിയും കരിയും താടിയും മിനുക്കും അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമാഞ്ഞു. പിന്നീട് കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് പരിശീലനം നൽകി തുടങ്ങി. സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബങ്ങളിലെ മത്സരാർത്ഥികൾക്ക് പ്രതിഫലം വാങ്ങാതെ പരിശീലനം നൽകി.
കഴിയുന്നത്ര മറ്റു സഹായങ്ങളും ചെയ്തു. കലോത്സവ പങ്കാളിത്തം 37-ാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ഒട്ടനവധി കുട്ടി കലാകാരന്മാർക്ക് അർഹിച്ച വിജയം നേടിക്കൊടുക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് അദ്ദേഹം. തനിക്ക് കേന്ദ്ര സാംസ്കാരിക വകുപ്പിൽ നിന്ന് ലഭിച്ച ഫെലോഷിപ്പുകളെക്കാളും മറ്റിടങ്ങളിൽ നിന്ന് ലഭിച്ച അവാർഡുകളെക്കാളും സന്തോഷം നൽകുന്നത് ഇതൊക്കെയാണെന്ന് അദ്ദേഹം പറയുന്നു.

Eng­lish Sum­ma­ry: Ker­ala school kalol­savam stories

You may also like this video

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.