22 November 2024, Friday
KSFE Galaxy Chits Banner 2

Related news

January 7, 2023
January 7, 2023
January 6, 2023
January 6, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023

താരപ്പൊലിമയോടെ നിര‍ഞ്ജന്‍ ശ്രീലക്ഷ്മി

Janayugom Webdesk
കോഴിക്കോട്
January 3, 2023 11:18 pm

നാട്യവും ജതിയും ചേർന്ന ഹയർ സെക്കന്‍‍ഡറി വിഭാഗം ഭരതനാട്യ മത്സരവേദിയായ കൂടല്ലൂരിൽ നടനവിസ്മയം തീർത്ത് നിരഞ്ജൻ ശ്രീലക്ഷ്മി ആസ്വാദകരുടെ മനം കവർന്നു. തൃശൂർ സ്വദേശിയായ നിരഞ്ജൻ ശ്രീലക്ഷ്മി പെരിങ്ങോട്ടുകര ജി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ചുവടുകളൊന്നും പിഴക്കാതെ നിരഞ്ജൻ വേദി നിറഞ്ഞാടിയപ്പോൾ കലോത്സവവേദി ആവേശത്തിലായി.
തുടർച്ചയായി രണ്ടാമത്തെ വർഷമാണ് നിരഞ്ജൻ കലോത്സവ വേദിയിൽ ചിലങ്കയണിയുന്നത്. 

2019ൽ കാഞ്ഞങ്ങാട് നടന്ന കലോത്സവത്തിൽ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഇത്തവണ ഭരതനാട്യത്തിലും മോഹനിയാട്ടത്തിലും നാടോടിനൃത്തത്തിലും നിരഞ്ജൻ മത്സരിക്കുന്നുണ്ട്.
സിനിമയിലും ഇതിനകം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് നിരഞ്ജൻ ശ്രീലക്ഷ്മി. അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമയിൽ ജോജു ജോർജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി നിരഞ്ജൻ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചിരുന്നു. വിജയ് സേതുപതിക്കൊപ്പം ഒരു തമിഴ് ചിത്രത്തിലും നിരഞ്ജൻ ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. 2021‑ലെ കലാ ഉത്സവ് ഭരതനാട്യത്തിൽ ദേശീയ ജേതാവ് കൂടിയായിരുന്നു നിരഞ്ജൻ. കലാ ഉത്സവിൽ ജേതാവായതിനെത്തുടർന്ന് പാർലമെന്റ് സന്ദർശിക്കുവാനും പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഉപരാഷ്ട്രപതി, സ്പീക്കർ എന്നിവർക്കൊപ്പം അത്താഴം കഴിക്കുവാനും നിരഞ്ജൻ ശ്രീലക്ഷ്മിയ്ക് ഭാഗ്യം ലഭിച്ചിരുന്നു. 

ഇത്തവണ സഹോദരനും കലോത്സവത്തിൽ മത്സരിക്കുന്നുണ്ട്. പെരിങ്ങോട്ടുകര സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മാനസ് മാധവ് ഭരതനാട്യത്തിലും കുച്ചുപ്പുടിയിലുമാണ് മത്സരിക്കുന്നത്. മൂന്നാം വയസ് മുതൽ ചിലങ്ക കെട്ടുന്ന നിരഞ്ജൻ ശ്രീലക്ഷ്മി ആർഎൽ വി സുധീഷ് മാസ്റ്ററുടെയും കലാക്ഷേത്ര അമൽനാഥിന്റെയും ശിഷ്യയാണ്. നിരഞ്ജൻ ശ്രീലക്ഷ്മിയുടെ കലാസപര്യയ്ക്ക് എല്ലാവിധ പിന്തുണയുമായി അച്ഛൻ മ­ഹേഷും അമ്മ ശ്രീലതയും അച്ഛമ്മ കമലയും ഒപ്പമുണ്ട്.

Eng­lish Sum­ma­ry: Ker­ala school kalol­savam stories

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.