22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 28, 2024
October 22, 2024
September 5, 2024
August 24, 2024
August 23, 2024
August 7, 2024
June 21, 2024
June 2, 2024
April 7, 2024
March 12, 2024

സ്‌കൂൾ പ്രവൃത്തി ദിനം 205 ; വേനലവധി ദിവസങ്ങൾ കുറയില്ല

Janayugom Webdesk
തിരുവനന്തപുരം
June 7, 2023 11:38 pm

സ്കൂളുകളില്‍ ഈ അധ്യയന വർഷം പ്രവൃത്തി ദിനം 205 ആയിരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗമാണ് തീരുമാനമെടുത്തത്. അധ്യാപക സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. നേരത്തെ 210 പ്രവൃത്തി ദിനങ്ങളായിരുന്നു നിശ്ചയിച്ചത്. വേനൽക്കാല അവധി ദിവസങ്ങള്‍ പതിവ് പോലെ തുടരും. അധ്യയന വർഷത്തെ 52ൽ 13 ശനിയായാഴ്ചകളാണ്‌ പ്രവൃത്തിദിനമാകുക. നിലവിലെ നിയമങ്ങളും കോടതി വിധികളും ആഴ്ചയിൽ അഞ്ച്‌ പ്രവൃത്തി ദിനം വേണമെന്ന്‌ നിർദേശിച്ച പശ്ചാത്തലത്തിലാണ് അഞ്ച്‌ ദിവസം അധ്യയനം സാധ്യമാകത്തക്കവിധം ശനി പഠന ദിവസമാക്കിയതെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എല്ലാ ശനിയും ക്ലാസുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അധ്യയന വർഷം 202 പ്രവൃത്തിദിനങ്ങളായിരുന്നു. അതിൽ നാല്‌ ശനിയും ഉൾപ്പെട്ടിരുന്നു. ഈ വർഷം 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർത്താണ്‌ 205 പ്രവൃത്തി ദിനം ഉറപ്പാക്കിയത്‌. അക്കാദമിക സമയം വിദ്യാലയങ്ങളിൽ നഷ്ടമാകാതിരിക്കാൻ ദിനാചരണ പരിപാടികളുടെ സമയക്രമം നിശ്ചയിക്കാനും തീരുമാനിച്ചു. അക്കാദമിക സമയങ്ങളിൽ വിദ്യാലയങ്ങളിൽ നിന്ന്‌ വിദ്യാർത്ഥികളെ മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിന് സ്കൂളിന് വെളിയിൽ കൊണ്ടുപോകാതിരിക്കാൻ നിർദേശം നല്കും. യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പാള്‍ സെക്രട്ടറി റാണി ജോർജ്‌, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ഒ കെ ജയകൃഷ്‌ണൻ (എകെഎസ്‌ടിയു), എൻ ടി ശിവരാജൻ (കെഎസ്‌ടിഎ), കെ അബ്ദുൾ മജീദ്‌ (കെപിഎസ്‌ടിഎ) എന്നിവർ സംസാരിച്ചു. അധ്യാപകരെ പൊതുവില്‍ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തീരുമാനത്തെ എകെഎസ്‌ടിയു സ്വാഗതം ചെയ്തു.

Eng­lish Sum­ma­ry: ker­ala school work­ing days 205
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.