22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

1000 സൂപ്പർ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുമായി കേരള സ്റ്റാർട്ടപ്പ് ഗോ ഇസി ഓട്ടോടെക്

Janayugom Webdesk
കൊച്ചി
June 24, 2023 3:29 pm

രാജ്യത്തെ പ്രധാന നഗരങ്ങളിലും മാളുകളുകളിലും ദേശീയ പാതക്കരികിലുമായി 1000 അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് കേരളത്തിൽ നിന്നുള്ള ഇസി ഓട്ടോടെക് എന്ന സ്റ്റാർട്ടപ്പ് കമ്പനി.

കമ്പനി കഴിഞ്ഞ ഒരു വർഷം 103 സ്റ്റേഷനുകൾ സ്ഥാപിച്ചു. കേരളത്തിൽ 70ഉം സംസ്ഥാനത്തിന് പുറത്ത് 33ഉം സ്റ്റേഷനുകൾ ഗോ ഇസിക്കുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചെങ്കിലും അതിന് ആനുപാതികമായി വേണ്ട ചാർജിങ്ങ് സ്റ്റേഷനുകൾ രാജ്യത്തില്ല. ദീർഘദൂര യാത്രകളിൽ ഇത് വെല്ലുവിളിയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് ഗോ ഇസി ഓട്ടോടെക് നടക്കുന്നതെന്ന് സിഇഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ പി ജി രാംനാഥ് പറഞ്ഞു.

കമ്പനിയുടെ കോർ മേഖല ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷൻ ശ്രിംഖലയാണ്. ദേശിയ പാതയിൽ 100- 125 കിമീ പരിധിയിൽ ഒരു ചാർജിങ് സ്റ്റേഷൻ കമ്പനി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ 1000 സ്റ്റേഷനുകളെന്ന ലക്ഷ്യം കൈവരിക്കാൻ ലക്ഷ്യമിടുന്നു.

ടയർ ‑2,3 നഗരങ്ങളിലും, ഗ്രാമ പ്രദേശങ്ങളിലും ചാർജിങ് ഫെസിലിറ്റി ഒരുക്കും. 320 കോടി രൂപയുടെ നിക്ഷേപം കമ്പനി ഇതിനായി നടത്തും. 1000 ൽ അധികം തൊഴിലുകൾ സൃഷ്ടിക്കും. ഫ്രാഞ്ചൈസി മാതൃകയിൽ നിക്ഷേപാവസരങ്ങളും കമ്പനി ഓഫർ ചെയ്യുന്നു. മലയാളി സംരംഭകരുടെ സ്റ്റാർട്ടപ് ആണ് ഗോ ഇസി ഓട്ടോടെക്. 2030 ഓടെ 3ൽ 2 വാഹനങ്ങളും ഇലക്ട്രിക് ആകുമെന്ന് കണക്കാക്കുന്നു. ഇതോടെ ചാർജിങ്ങ് സ്റ്റേഷനുകളുടെ ആവശ്യകത ഇനിയും വർധിക്കും.

ഈ രംഗത്ത് കോർപ്പറേറ്റ് കമ്പനികൾ സജീവമായി രംഗത്തുണ്ട്. ടാറ്റ, അദാനി തുടങ്ങിയ വൻ കമ്പനികൾക്ക് വിപുലമായ ഇവി ചാർജിങ് സ്റ്റേഷൻ ശ്രിംഖലയുണ്ട്. ഇന്ത്യയിൽ 78 കമ്പനികളാണ് രംഗത്തുള്ളത്. വലിയ വിപണി സാധ്യതയാണ് ഗോ ഇസി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത്. ആൾട്ടർനേറ്റിവ് എനർജി രംഗത്ത് വിപുലമായ പദ്ധതികൾ കമ്പനിക്കുണ്ട്.

Eng­lish Summary:Kerala start­up Go EC Autotech with 1000 super fast charg­ing stations

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.