9 February 2026, Monday

Related news

February 8, 2026
February 7, 2026
February 6, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 1, 2026
February 1, 2026

സംസ്ഥാന സ്കൂള്‍ കായികമേള; പാലക്കാടും മലപ്പുറവും ഒപ്പത്തിനൊപ്പം

Janayugom Webdesk
തൃശൂർ
October 17, 2023 1:31 pm

65-മത് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ആദ്യ ദിനം പകുതി പിന്നിടുമ്പോൾ പാലക്കാട്, മലപ്പുറം ജില്ലകൾ ഒപ്പത്തിനൊപ്പം. ഇരു ജില്ലകളും മൂന്ന് വീതം സ്വര്‍ണവും വെള്ളിയും നേടി. മലപ്പുറത്തിന് 2 വെങ്കലവും പാലക്കാടിന് ഒരു വെങ്കലവും ലഭിച്ചു. രണ്ട് സ്വര്‍ണവുമായി എറണാകുളവും ഒരു സ്വര്‍ണവുമായി കണ്ണൂരും പട്ടികയിലുണ്ട്.

ആദ്യ മീറ്റ് റെക്കോർഡ് കാസർഗോഡ് നേടി. സീനിയർ ബോയ്‌സ് ഡിസ്കസ് ത്രോയില്‍  57.71 എന്ന റിക്കോര്‍ഡോടെ സെർവൻ കെ സി ആണ് മെഡല്‍ നേടിയത്. കുട്ടമത്ത് ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ്.  2019‑ല്‍ സിദ്ധാർത്ഥ് നേടിയ 53.34 എന്ന റെക്കോർഡ് മറികടന്നാണ് ആണ് സെര്‍വന്‍ പുതിയ സ്റ്റേറ്റ് റെക്കോർഡ് കുറിച്ചത്.

ഇതുവരെ 9 ഇനങ്ങളാണ് പൂർത്തിയായിരിക്കുന്നത്. മൂവായിരം മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ബോയിസ്,ഗേള്‍സ്,  ജൂനിയര്‍ ബോയിസ്, ഗേള്‍സ് എന്നീ വിഭാഗം മത്സരങ്ങള്‍ പൂര്‍ത്തിയായി. സബ് ജൂനിയര്‍ ബോയിസ് ഡിസ്കസ് ത്രോ, ജൂനിയര്‍ ബോയിസ് ഷോട്ടപുട്ട് (5 കിലോ), സബ് ജൂനിയര്‍ ഗേള്‍സ് ലോങ് ജമ്പ്,  സീനിയര്‍ ഗേള്‍സ് പോള്‍ വോള്‍ട്ട്, ജൂനിയര്‍ ഗേള്‍സ് ഹൈജമ്പ് എന്നിവയാണ് പൂര്‍ത്തിയായ മറ്റ് മത്സരങ്ങള്‍.

Eng­lish Sum­ma­ry: ker­ala state sports meet
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.