22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി

Janayugom Webdesk
തിരുവനന്തപുരം
January 24, 2022 9:11 pm

കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല വ്യക്തമാക്കി.

കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കടുത്തനിയന്ത്രണങ്ങള്‍ വരും. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയിലെ തീയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടണം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസ് മാത്രമേ അനുവദിക്കു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി അവലോകന യോഗം തുടരുന്നു.

ഓണ്‍ലൈനായി നടക്കുന്ന യോഗം തുടരുന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്നാണ് പങ്കെടുക്കുന്നത്. നിലവിലുള്ള മറ്റു നിയന്ത്രണങ്ങള്‍ തുടരും. ബി കാറ്റഗറിയില്‍ ആകെ എട്ടു ജില്ലകള്‍. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി,പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ ജില്ലകളാണ് ബി കാറ്റഗറിയില്‍. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവ. കാസര്‍ഗോഡ്,കോഴിക്കോട് ജില്ലകള്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

Englsh Sum­ma­ry : The stu­dent union elec­tions in the col­leges under the Uni­ver­si­ty of Ker­ala have been postponed
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.