23 January 2026, Friday

Related news

October 18, 2025
September 16, 2025
August 4, 2025
July 18, 2025
July 12, 2025
July 11, 2025
July 8, 2025
July 7, 2025
July 5, 2025
July 3, 2025

കലോത്സവത്തിനിടയിലെ സംഘര്‍ഷം; നുഴഞ്ഞുകയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
March 14, 2024 12:26 pm

കേരള സര്‍വ്വകലാശാല കലോത്സവത്തിനിടയിലെ സംഘര്‍ഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്‌നമല്ലെന്ന് മന്ത്രി ആര്‍ ബിന്ദു. നുഴഞ്ഞുകയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും യുവജനോത്സവങ്ങള്‍ സൗഹാര്‍ദപരമായാണ് നടക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുടെ നിറംകെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ് അത്തരം നീക്കങ്ങളെന്നും മന്ത്രി ബിന്ദു പറഞ്ഞു.

വിധികര്‍ത്താവ് ഷാജിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുവെന്നും മന്ത്രി അറിയിച്ചു. സത്യാവസ്ഥ പൊലീസ് അന്വേഷണത്തില്‍ പുറത്തുവരുമെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: ker­ala-uni­ver­si­ty R bindu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.