24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

കേരളത്തെ കയറ്റുമതി രംഗത്ത് ആഗോള കേന്ദ്രമാക്കും

 പ്രോത്സാഹന നയത്തിന് അംഗീകാരം 
 തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ കയറ്റുമതി കേന്ദ്രങ്ങൾ 
 പുതിയ അവസരങ്ങളും സാധ്യതയുള്ള വിപണികളും കണ്ടെത്തും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
January 28, 2025 10:44 pm

ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സംസ്ഥാനത്ത് കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നു. സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യ തൊഴിൽ ശക്തി, സമ്പന്നമായ സാംസ്കാരിക പൈതൃകം, പുരോഗമന ബിസിനസ് അന്തരീക്ഷം, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രസ്ഥാനം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്, സംസ്ഥാനത്തെ പ്രമുഖ കയറ്റുമതി കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള കയറ്റുമതി പ്രോത്സാഹന നയം 2025ന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തെ കയറ്റുമതിക്കാർക്ക് അവസരങ്ങൾ പ്രയോജനപ്പെടുത്താനും പുതിയ പങ്കാളിത്തങ്ങളിൽ ഏർപ്പെടുന്നതിനും ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കും. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുന്നത് ലക്ഷ്യമിട്ടാണ് നയരൂപീകരണം. 

തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനും അതുവഴി കയറ്റുമതി സാധ്യതകൾ പരമാവധി വർധിപ്പിക്കാനും നയം ലക്ഷ്യമിടുന്നു. നിലവിലുള്ള കയറ്റുമതി യൂണിറ്റുകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനവും ശേഷി വികസനവും പ്രോത്സാഹിപ്പിക്കും. 

വിവിധ മേഖലകളിലുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ച് നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും, വ്യവസായം, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിലുള്ള സഹകരണം സുഗമമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹനനയം ലക്ഷ്യമിടുന്നു. ഇതുവഴി നൂതനമായ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആഗോള വിപണി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന അത്യാധുനിക ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. അന്താരാഷ്ട്ര വ്യാപാരത്തിൽ സുസ്ഥിരതയുടെ പ്രാധാന്യവും ഇഎസ്ജി സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിനുള്ള ദീർഘകാല നയ തീരുമാനവും തിരിച്ചറിഞ്ഞ് പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കുന്നതിന് ഊന്നൽ നൽകും.
കയറ്റുമതി അധിഷ്ഠിത ബിസിനസുകൾക്ക് കരുത്തുറ്റതും പിന്തുണ നൽകുന്നതുമായ ഒരു ആവാസവ്യവസ്ഥ സ്ഥാപിക്കും. ഭരണപരമായ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതും വ്യാപാര സുഗമമാക്കൽ നടപടികൾ വർധിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമവും കാര്യക്ഷമവുമായ ചലനം ഉറപ്പാക്കുന്നതിന് ലോജിസ്റ്റിക്സ്, ഗതാഗതം, കണക്ടിവിറ്റി എന്നിവ ഉൾപ്പെടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും. 

പരമ്പരാഗത മേഖലകൾക്കകത്തും പുറത്തുമുള്ള പുതിയ കയറ്റുമതി അവസരങ്ങളും സാധ്യതയുള്ള വിപണികളും സർക്കാർ കണ്ടെത്തും. വിപണി പ്രവേശനം സുഗമമാക്കുക, വ്യാപാര ദൗത്യങ്ങൾ നടത്തുക, അന്താരാഷ്ട്ര വ്യാപാര മേളകളിൽ പങ്കെടുക്കുക, വിപണി ഗവേഷണത്തെ പിന്തുണയ്ക്കുക എന്നിവയും ലക്ഷ്യമിടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.