17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 13, 2024
September 21, 2024
August 17, 2024
July 22, 2024
June 24, 2024
January 26, 2024
January 20, 2024
January 19, 2024
November 21, 2023
August 24, 2023

പച്ചക്കറി ഉല്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടും: മന്ത്രി പി പ്രസാദ്

Janayugom Webdesk
ആലപ്പുഴ
August 24, 2023 10:06 pm

കേരളം പച്ചക്കറി ഉല്പാദനത്തിൽ മൂന്നു വര്‍ഷത്തിനകം സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പോഷകസമൃദ്ധി മിഷൻ എന്ന പേരിൽ ചിങ്ങം ഒന്ന് മുതൽ പച്ചക്കറി ഉല്പാദന മിഷൻ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്, വിഎഫ‌്പിസികെ എന്നിവയിലൂടെ ആരംഭിക്കുന്ന കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഓണക്കാലത്ത് പഴം പച്ചക്കറി ഉല്പന്നങ്ങൾക്ക് ബോധപൂർവമായി സൃഷ്ടിക്കുന്ന വിലക്കയറ്റത്തെ തടയാൻ ഓണച്ചന്തകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരിൽ നിന്നും 10 ശതമാനം കൂടുതൽ വില നൽകി സംഭരിക്കുന്ന ഉല്പന്നങ്ങൾ 30 ശതമാനം വരെ വില കുറച്ച് ഈ ചന്തകളിലൂടെ ലഭ്യമാക്കും. കാലാവസ്ഥയിൽ വലിയമാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മാറുന്ന കാലാവസ്ഥയ്ക്ക് അനുസൃതമായി കൃഷിരീതികളിലും മാറ്റം വരുത്തണം. വെള്ളം അറിഞ്ഞ് കൃഷി ചെയ്യണം. ജലാശയങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും കഴിയണമെന്നും കൃഷി വകുപ്പ് കാർബൺ തുലിത കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കേരളാ അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) യും കേരളാഗ്രോ ബ്രാൻഡിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കാർഷിക ഉല്പന്നങ്ങളുടെ വില്പനയും ആരംഭിച്ചു. 100 ഉല്പന്നങ്ങൾ ആണ് ലക്ഷ്യമിട്ടതെങ്കിലും 205 ഉല്പന്നങ്ങൾ വില്പനയ്ക്ക് തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു. കാബ്കോ പൂർണ സജ്ജമാകുന്നതോടെ കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന എ എം ആരിഫ് എംപി നിർവഹിച്ചു.
ചടങ്ങിൽ മുതിർന്ന കർഷകനായ സി എസ് വിദ്യാധരനെയും, മുതിർന്ന കർഷകത്തൊഴിലാളിയായ സുവർണിനിയെയും ആദരിച്ചു. ജില്ലാ കളക്ടർ ഹരിത വി കുമാർ, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എ എസ് കവിത, ഹോർട്ടികോർപ് ചെയർമാൻ എസ് വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പ് ഡയറക്ടർ ഇൻചാർജ് ജോർജ് സെബാസ്റ്റ്യൻ സ്വാഗതവും ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിത ജയിംസ് നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Ker­ala will become self-suf­fi­cient in veg­etable pro­duc­tion: Min­is­ter P Prasad

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.