9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 21, 2025
February 15, 2025
September 27, 2024
September 11, 2024
June 20, 2024
March 8, 2024
February 16, 2024
January 23, 2024
December 14, 2023
November 28, 2023

കേരളത്തിന്റെ സന്തോഷ സൂചിക ഉയർത്താൻ വരുന്നു; കുടുംബശ്രീയുടെ ഹാപ്പിനെസ് സെന്ററുകൾ

Janayugom Webdesk
തിരുവനന്തപുരം
June 20, 2024 9:13 pm

കേരളീയ സമൂഹത്തിന് സന്തോഷത്തിന്റെ മുഖച്ഛായ നൽകാൻ ‘ഹാപ്പിനെസ് സെന്ററുകളുമായി കുടുംബശ്രീ. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയഗ്രാമീണ ഉപജീവന ദൗത്യം (എൻആർഎൽഎം) എഫ്എൻഎച്ച്ഡബ്ല്യു പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹാപ്പിനെസ് സെന്ററുകൾക്ക് തുടക്കമാകുന്നത്. പദ്ധതിയുടെ രീതിശാസ്ത്രം, മാർഗരേഖ എന്നിവ തയ്യാറാക്കുന്നതിന്റെ ആശയരൂപീകരണവുമായി ബന്ധപ്പെട്ട് ദ്വിദിന ശിൽപശാലയ്ക്ക് ഇന്നലെ തുടക്കമായി. ‘ഹാപ്പി കേരളം’ എന്ന ആശയത്തെ മുൻനിർത്തി രൂപീകരിച്ച പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 168 മാതൃകാ സിഡിഎസുകളിൽ ഹാപ്പിനെസ് സെന്ററുകൾ ആരംഭിക്കുക. 

സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്രമായ ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തിക്കൊണ്ട് ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ഹാപ്പിനെസ് ഇൻഡക്സിൽ മികച്ച നേട്ടം കൈവരിക്കുന്നതോടൊപ്പം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നതിനും ഉദ്ദേശിക്കുന്നു. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, സ്പോട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഒരു വ്യക്തിയോ കുടുംബമോ നേരിടുന്ന അപര്യാപ്തതകൾ പരിഹരിച്ചുകൊണ്ട് അവരെ സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് പദ്ധതിക്കായി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ആദ്യപടിയായി തെരഞ്ഞെടുത്ത മാതൃകാ സിഡിഎസുകളിൽ സർവേ നടത്തി ഓരോ കുടുംബത്തിന്റെയും സന്തോഷ സൂചികയുടെ നിലവാരം ഉയർത്തുന്നതിനാവശ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കും. 

ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സാമൂഹ്യ സാഹചര്യത്തിനിണങ്ങുന്ന സന്തോഷ സൂചിക തയ്യാറാക്കുക. ഇത് വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വിലയിരുത്തിയ ശേഷമാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. കുടുംബ്രശ്രീയുടെ വിവിധ പദ്ധതികളുമായി ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവർത്തനങ്ങൾ. ഇത് നിശ്ചിത ഇടവേളകളിൽ കൃത്യമായി വിലയരുത്തുന്നതിനുള്ള സംവിധാനവും ഒരുക്കും. ഓരോ കുടുംബത്തെയും സന്തോഷ കേന്ദ്രങ്ങളാക്കുന്നതിനാവശ്യമായ പിന്തുണകൾ നൽകുന്നതിനായി സിഡിഎസിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹാപ്പിനെസ് സെന്ററുകളും പ്രവർത്തിക്കും. നിലവിൽ അയൽക്കൂട്ട വനിതകളുടെയും ബാലസഭാംഗങ്ങളുടെയും സർഗവാസനകൾ വളർത്തുന്നത് ലക്ഷ്യമിട്ട് വാർഡ്തലത്തിൽ പ്രവർത്തിക്കുന്ന ‘എന്നിടവും ഇതിന്റെ ഭാഗമാകും. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, വയോജനങ്ങൾ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും സഹായകരമാകുന്ന രീതിയിലായിരിക്കും പദ്ധതി നടത്തിപ്പ്. 

Eng­lish Summary:Kerala’s hap­pi­ness index is com­ing up; Kudum­bashree­’s Hap­pi­ness Centers
You may also like this video

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.