23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 15, 2024
June 27, 2024
November 4, 2023
October 13, 2023
August 11, 2023
August 3, 2023
August 3, 2023
July 25, 2023
July 18, 2023
July 6, 2022

കേരളത്തെ ഐ ടി ഹബ്ബാക്കും: മന്ത്രി സജി ചെറിയാന്‍

Janayugom Webdesk
കായംകുളം
August 3, 2023 12:37 pm

കേരളത്തെ ഐടി ഹബ്ബാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ്, സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ പറയണത്ത് ജംഗ്ഷനിൽ ആരംഭിച്ച ത്രിവേണി സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വികസനങ്ങളുടെ അത്ഭുതകരമായ പ്രതിഭാസമാണ് എല്‍ഡിഎഫ് സർക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു പ്രതിഭ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ മധുസൂദനൻ സ്വാഗതം പറഞ്ഞു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ആദ്യവിൽപ്പന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ ത്രിവേണി സമ്മാനമഴ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വയലിൽ നൗഷാദ്, ജി ബാബുരാജ്, എസ് രേഖ, എന്നിവർ സംസാരിച്ചു. കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ പി സുനിൽ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: Ker­ala’s IT Hub­back: Min­is­ter Saji Cherian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.