9 January 2026, Friday

Related news

January 29, 2024
November 8, 2023
November 8, 2023
November 7, 2023
November 7, 2023
November 7, 2023
November 7, 2023
November 6, 2023
November 4, 2023
November 3, 2023

ആഘോഷമായി കേരളീയം

സ്വന്തം ലേഖിക
തിരുവനന്തപുരം
November 4, 2023 11:42 pm

മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത കേരളീയം അഞ്ചാം ദിനത്തിലേക്ക്. അവധി ദിനമായിരുന്ന ഇന്നലെ കേരളീയം കാണാക്കാഴ്ചകള്‍ കാണാന്‍ വന്‍ തിരക്കായിരുന്നു. കേരളീയത്തിന്റെ 42 വേദികളിലും ഉത്സവാന്തരീക്ഷം ആയിരുന്നു ഇന്നലെയും. രാവിലെ പതിവ് പോലെ അഞ്ച് വേദികളില്‍ സുപ്രധാന വിഷയങ്ങളില്‍ സെമിനാറുകള്‍. എല്ലായിടത്തും ജനങ്ങളുടെ പൂര്‍ണ പങ്കാളിത്തം. 

കലാപരിപാടികള്‍ നടന്ന വേദികളും നിറഞ്ഞു കവിഞ്ഞു. മലയാളികളുടെ വയറും മനസും നിറച്ച് കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 20.67 ലക്ഷം രൂപയുടെ വിറ്റുവരവും കുടുംബശ്രീ കേരളീയത്തിലൂടെ സ്വന്തമാക്കി. മൂന്ന് നാള്‍ മാത്രം ശേഷിക്കെ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലും ഇന്നലെ വന്‍ ജനപങ്കാളിത്തമായിരുന്നു. 

കേരളീയത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അഞ്ച് സെമിനാറുകള്‍ അഞ്ചിടങ്ങളിലായി ഇന്ന് നടക്കും. തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും, കേരളത്തിലെ വിനോദ സഞ്ചാര മേഖല, കേരളത്തിലെ ജലവിഭവരംഗം, ലിംഗനീതിയും വികസനവും കേരളത്തിൽ, കേരളവും പ്രവാസി സമൂഹവും എന്നീ വിഷയങ്ങളിലാണ് ഇന്നത്തെ സെമിനാറുകള്‍. കേരളീയത്തോട് അനുബന്ധിച്ചുള്ള പുഷ്പോത്സവം, ഭക്ഷ്യോത്സവം, എക്സിബിഷനുകള്‍, വിവിധ കലാപരിപാടികള്‍ എന്നിവയും ഇന്നും തുടരും. 

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.