30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

January 29, 2024
November 8, 2023
November 8, 2023
November 7, 2023
November 7, 2023
November 7, 2023
November 7, 2023
November 6, 2023
November 4, 2023
November 3, 2023

‘കേരള മെനു: അൺലിമിറ്റഡ്’ തുടക്കമിട്ട് കേരളീയം

Janayugom Webdesk
തിരുവനന്തപുരം
November 7, 2023 11:46 pm

പ്രാദേശികമായ വ്യത്യസ്ത ഭക്ഷണ വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്ത് കേരളീയം 2023. ‘കേരള മെനു: അൺലിമിറ്റഡ്’ എന്ന ബാനറിലാണ് കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നത്. ഇതിന്റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശികമായ വ്യത്യസ്ത ഭക്ഷണ വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നത്.

രാമശ്ശേരി ഇഡലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീന്‍കറിയും, കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കന്‍, പുട്ടും കടലയും, കര്‍ക്കടക കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്‍ഡുകളായി അവതരിപ്പിക്കുക. കേരളത്തിന്റെ സുഭിക്ഷമായ ഭക്ഷണ പാരമ്പര്യത്തെ, മലയാളിയുടെ ആതിഥ്യ മര്യാദയെ ഒരു ബ്രാന്‍ഡായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍, ഭക്ഷ്യമേള ചെയര്‍മാന്‍ എ എ റഹീം എംപി, ഒ എസ് അംബിക എംഎല്‍എ, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: keraleeyam 2023
You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.