23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 29, 2024
November 8, 2023
November 8, 2023
November 7, 2023
November 7, 2023
November 7, 2023
November 7, 2023
November 6, 2023
November 4, 2023
November 3, 2023

കേരളീയത്തിന് ഇന്ന് തുടക്കം ; കേരളത്തിന്റെ അഭിമാന നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍

Janayugom Webdesk
തിരുവനന്തപുരം
November 1, 2023 7:00 am

വികസനനേട്ടങ്ങളിലും ക്ഷേമപ്രവർത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം മുതൽ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് ഇന്ന് തുടക്കം. രാവിലെ 10 ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയം പരിപാടിക്ക് തുടക്കം കുറിക്കും. കേരളീയം സംഘാടകസമിതി ചെയർമാനായ മന്ത്രി വി ശിവൻകുട്ടി സ്വാഗതം പറയും. പ്രവർത്തന റിപ്പോർട്ട് ജനറൽ കൺവീനറും ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു അവതരിപ്പിക്കും.

റവന്യു മന്ത്രി കെ രാജൻ ചടങ്ങില്‍ അധ്യക്ഷനാകും. ധനകാര്യ മന്ത്രിയും സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷനുമായ കെ എൻ ബാലഗോപാൽ ആമുഖപ്രഭാഷണം നടത്തും. സ്പീക്കർ എ എൻ ഷംസീര്‍ ബ്രോഷർ പ്രകാശനം നിര്‍വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ചലച്ചിത്ര നടൻമാരായ കമല്‍ഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ചലച്ചിത്ര നടിമാരായ ശോഭന, മഞ്ജു വാര്യർ, യുഎഇ അംബാസഡർ അബ്ദുൽ നാസർ ജമാൽ അൽ ശാലി, ദക്ഷിണകൊറിയൻ അംബാസഡർ ചാങ് ജെ ബോക്, ക്യൂബൻ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോർവേ അംബാസഡർ മെയ് എലൻ സ്റ്റൈനർ, റിട്ട. ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, എം എ യൂസഫലി, രവി പിള്ള, ഡോ. എം വി പിള്ള എന്നിവർ ആശംസയർപ്പിക്കും. മന്ത്രിമാരായ വി അബ്ദുറഹിമാൻ, ജി ആർ അനിൽ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ, വീണാ ജോർജ്, എം ബി രാജേഷ്, ആസൂത്രണബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം തുടങ്ങിയവര്‍ പങ്കെടുക്കും.

Eng­lish Sum­ma­ry: keraleeyam fes­ti­val from novem­ber 1
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.