31 March 2025, Monday
KSFE Galaxy Chits Banner 2

Related news

January 29, 2024
November 8, 2023
November 8, 2023
November 7, 2023
November 7, 2023
November 7, 2023
November 7, 2023
November 6, 2023
November 4, 2023
November 3, 2023

പൂക്കളുടെ വർണ വിസ്മയം തീർത്ത് കേരളീയം പുഷ്പമേള

സ്വന്തം ലേഖിക
തിരുവനന്തപുരം
November 2, 2023 10:06 pm

പൂക്കള്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പൂക്കള്‍ കണ്ട് കണ്ണും മനസും നിറയ്ക്കണമെങ്കില്‍ കേരളീയം പുഷ്പമേളയിലെത്തിയാല്‍ മതി. ആറുവേദികളിലായി അലങ്കരിച്ചിരിക്കുന്ന പുഷ്പോത്സവം കേരളീയത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മൂന്ന് വ്യത്യസ്ത തരം ഓര്‍ക്കി‍ഡാണ് പുഷ്പമേളയിലെ പ്രധാന താരം. വലിയ ഇതളുള്ള ഫെലനോപ്സിസ്, ഡെന്‍ഡ്രോബിയന്‍സ്, അരാക്കിനസ് എന്നിങ്ങനെ മൂന്ന് തരം ഓര്‍ക്കിഡാണ് കനകക്കുന്നില്‍ അലങ്കരിച്ചിരിക്കുന്നത്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നാണ് ഇവയില്‍ പകുതിയിലധികവും എത്തിച്ചിട്ടുള്ളത്. മരങ്ങളില്‍ പടര്‍ത്തിയ ഓര്‍ക്കിഡിന് മുന്നില്‍ നിന്നാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്ര മനോഹരമാണ് അവയുടെ വര്‍ണം.

വരുന്നവരാകട്ടെ ഓര്‍ക്കിഡിനു മുന്നില്‍ നിന്ന് പ്രായഭേദമന്യേ സെല്‍ഫി എടുത്താണ് മടക്കം. പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യന്‍കാളി ഹാള്‍, എല്‍എംഎസ് കോമ്പൗണ്ട്, ജവഹര്‍ ബാലഭവന്‍ എന്നീ വേദികളിലായി 30 വൈവിധ്യങ്ങളിലുള്ള ഒരു ലക്ഷത്തോളം പൂക്കള്‍ നേരില്‍ കണ്ട് ആസ്വദിക്കാം. മൈസൂരു ബംഗളൂരു, പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കളില്‍ അധികം എത്തിച്ചിരിക്കുന്നത്. കൂടാതെ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മ്യൂസിയം, സൂ, സെക്രട്ടേറിയറ്റ്, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, പൂജപ്പുര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ അവരുടെ പ്രദര്‍ശനം കേരളീയത്തില്‍ ഒരുക്കിയിട്ടുണ്ട്. ജവഹര്‍ ബാലഭവനിലെ ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം കാണേണ്ടതു തന്നെയാണ്.

പൂജപ്പൂര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പാലോട് ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെയും ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. അയ്യന്‍കാളി ഹാളില്‍ ചെന്നാല്‍ ബോണ്‍സായി ചെടികളെയും കണ്ടു മടങ്ങാം. കൂടാതെ അഡീനിയന്‍ സസ്യ വിഭാഗത്തില്‍പ്പെട്ട ചെടികളെ കാണാനും വാങ്ങാനും കഴിയും. എല്‍എംഎസ് കോമ്പൗണ്ടില്‍ ഫല സസ്യങ്ങളുടെ വില്പനയും പ്രദര്‍ശനവും നടക്കുന്നുണ്ട്.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സെക്രട്ടേറിയറ്റിലെ ചെടികളുടെ പ്രദര്‍ശനവും പൂക്കളുടെ അലങ്കാരവും വേറിട്ട അനുഭവമാണ്. പുത്തരിക്കണ്ടം മൈതാനം ഇതിനിടെ വിട്ടുപോകരുതേ.. ഹോര്‍ട്ടികള്‍ച്ചറിന്റെ പ്രദര്‍ശനവും പൂക്കളുടെ അലങ്കാരവുമാണ് ഇവിടുത്തെ ആകര്‍ഷണം. ഇതുകൂടാതെ കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ഇന്‍സ്റ്റലേഷനുകളും പ്രധാന വേദികളില്‍ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നില്‍ കടുവയുടെയും മഹാത്മാഗാന്ധിയുടേയും ഇന്‍സ്റ്റലേഷന്‍ കാണേണ്ടതു തന്നെയാണ്. എല്‍എംഎസിലെ വേഴാമ്പലിന്റെ ഇന്‍സ്റ്റലേഷനും സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ പ്രധാന വേദിയില്‍ കേരളീയം ലോഗോയും പുത്തരിക്കണ്ടത്ത് ചുണ്ടന്‍വള്ളവും കെട്ടുകാഴ്ചയും കാണേണ്ട കാഴ്ചയാണ്. അലങ്കാര പൂക്കള്‍ കാണാന്‍ മാത്രമല്ല, വരും ദിനങ്ങളില്‍ സൂര്യകാന്തിയില്‍ എത്തിയാല്‍ ചെടികള്‍ വാങ്ങാനും കഴിയുമെന്ന് കേരളീയം പുഷ്പോത്സവ കമ്മിറ്റി കണ്‍വീനര്‍ ഡോ. എസ് പ്രദീപ്കുമാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: keraleeyam flower show
You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.