23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 29, 2024
November 8, 2023
November 8, 2023
November 7, 2023
November 7, 2023
November 7, 2023
November 7, 2023
November 6, 2023
November 4, 2023
November 3, 2023

ഹൃദയങ്ങളില്‍ കേരളീയം

സ്വന്തം ലേഖിക
തിരുവനന്തപുരം
November 6, 2023 8:43 am

മാരിവില്ലഴകുള്ള ദിനരാത്രങ്ങള്‍ പിന്നിട്ട് കേരളീയം ആറാം ദിനത്തിലേക്ക്. ഒഴിവുദിനത്തിന്റെ ആലസ്യം മാറ്റി കേരളം കേരളീയത്തിലേക്ക് ഒഴുകിയെത്തി. രാവിലെ മുതല്‍ എല്ലാ വേദികളിലേക്കും നിലയ്ക്കാത്ത പ്രവാഹം, യുവാക്കളുടെ ഹര്‍ഷാരവം. കലാപരിപാടികള്‍ നടക്കുന്ന വേദികളിലും ഫുഡ് കോര്‍ട്ടുകളിലും വന്‍ ജനാവലി. കേരളം നെഞ്ചേറ്റിയ കേരളീയത്തിന്റെ ഏറ്റവും വര്‍ണാഭമായ ദിനം കൂടിയായിരുന്നു ഇന്നലെ. കേരളത്തിന്റെ വികസന രേഖ തുറന്നു കാട്ടുന്ന സെമിനാറുകള്‍ ഇന്നലെ അഞ്ച് വേദികളിലായി നടന്നു. ജനപങ്കാളിത്തം കൊണ്ടും അഭിപ്രായ രൂപീകരണം കൊണ്ടും സെമിനാറുകള്‍ ശ്രദ്ധേയമായി. 

തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും, കേരളത്തിലെ വിനോദ സഞ്ചാര മേഖല, കേരളത്തിലെ ജലവിഭവരംഗം, ലിംഗനീതിയും വികസനവും കേരളത്തിൽ, കേരളവും പ്രവാസി സമൂഹവും എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടന്നത്. ഇന്നും പതിവുപോലെ അഞ്ച് സെമിനാറുകള്‍ അഞ്ചു വേദികളിലായി നടക്കും.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം, ഭരണ നിര്‍വഹണവും സേവനങ്ങളുടെ വിതരണവും, മാറുന്ന കാലത്തെ ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവും, ക്ഷേമവും വളര്‍ച്ചയും : ഭാവിയിലേക്കുള്ള സാമ്പത്തിക ബദലുകള്‍, കേരളത്തിലെ മാധ്യമങ്ങള്‍ എന്നീ വിഷയങ്ങളിലാണ് സെമിനാര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്റ്റീഫന്‍ ദേവസി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, തൗഫീക് ഖുറേഷി ഷോയാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം.

Eng­lish Sum­ma­ry: Keraleeyam in hearts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.