30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

January 29, 2024
November 8, 2023
November 8, 2023
November 7, 2023
November 7, 2023
November 7, 2023
November 7, 2023
November 6, 2023
November 4, 2023
November 3, 2023

സർഗോത്സവം ഐതിഹാസികം അവിസ്മരണീയം

Janayugom Webdesk
November 2, 2023 10:18 pm

കേരളം എന്ത് എന്ന് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന കേരളീയം നാട് നെഞ്ചേറ്റുകയാണ്. കിഴക്കേകോട്ട മുതൽ കവടിയാർവരെ നാൽപ്പതിലധികം വേദികളിൽ നടക്കുന്ന വിവിധ പരിപാടികളിലേക്ക് നിറഞ്ഞ ആൾക്കൂട്ടമാണ്. പ്രദർശനങ്ങളും സെമിനാറുകളും കലാപ്രകടനങ്ങളും ചലച്ചിത്രോത്സവവും ആദ്യനാളിൽ തന്നെ നിറഞ്ഞുകവിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ പതിനായിരത്തിലേറെ പേർ പങ്കെടുത്തു. നിറഞ്ഞ വേദികളിലാണ് എല്ലാ കലാപരിപാടികളും നടക്കുന്നത്. ജനത്തിരക്ക് മൂലം ഫുഡ്കോർട്ടിലെ മിക്ക സ്റ്റാളുകളിലും രാത്രി ഒമ്പത് മണിയോടെ ഭക്ഷണം തീരുന്ന സ്ഥിതിയുണ്ടായി. നഗരത്തിൽ നടപ്പിലാക്കിയ ട്രാഫിക്ക് നിയന്ത്രണങ്ങളോടും ജനങ്ങൾ സഹകരിച്ചു.

ഭാവികേരളത്തെ നിർണയിക്കുന്നതിൽ കേരളീയത്തിന്റെ പങ്ക് മനസിലാക്കിയ ജനങ്ങൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവുമാണ് കേരളീയം മഹോത്സവത്തിന്റെ വിജയം തിരുത്തപ്പെടേണ്ടുന്ന വിമർശനങ്ങളെ തിരുത്തി തന്നെ മുന്നോട്ടുപോകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രൊഫഷണലുകളും വിദഗ്ധരും ഗവേഷകരും പുറമെ മൂവായിരത്തോളം കലാകാരന്മാരും പരിപാടികളിൽ വ്യത്യസ്തത പകരുന്നു വേറിട്ട ബോധ്യങ്ങളും. കേരളം സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ രംഗത്ത് ഇതുവരെ നേടിയ നേട്ടങ്ങളും ആഗോളീകരണത്തിന്റെ വർത്തമാനത്തിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പ്രാവർത്തികമാക്കുന്ന ബദൽനയങ്ങളും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാനുള്ള അവസരങ്ങളായി സെമിനാറുകളും മാറുന്നു.

പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ജി എസ് പ്രദീപും മുകേഷ് എം എൽഎയും ചേർന്ന് അവതരിപ്പിച്ച കേരളപ്പെരുമ വ്യത്യസ്തമായ അനുഭവമായി. കേരളം വളരുന്നു എന്ന ആശയത്തിൽ ഡോ. നീനാപ്രസാദ് അവതരിപ്പിച്ച നൃത്ത പരിപാടി നിശാഗന്ധിയിൽ അരങ്ങേറി. ടാഗോർ തിയേറ്ററിൽ പാരിസ് ലക്ഷ്മിയും രൂപ രവീന്ദ്രനും ചേർന്ന് അവതരിപ്പിച്ച ‘നമ്മുടെ കേരളം’, അംബിക നായരും സംഘവും അവതരിപ്പിച്ച കേരളനടനം എന്നിവ കാണികൾക്ക് ദൃശ്യവിരുന്നായി. പുത്തരിക്കണ്ടം മൈതാനിയിൽ അലോഷിയുടെ മെഹ്ഫിൽ, സെനറ്റ് ഹാളിൽ തുഞ്ചൻ പറമ്പിലെ തത്ത എന്ന പേരിലുള്ള ഗാനസന്ധ്യ, സാൽവേഷൻ ആർമി ഗ്രൗണ്ടിൽ പുരുഷ പൂരക്കളിയും കഥാപ്രസംഗവും, ഭാരത് ഭവൻ മണ്ണരങ്ങിൽ ‘ഞാനും പോട്ടെ വാപ്പ ഓൽമരം കാണാൻ’ എന്ന നാടകം, വിവേകാനന്ദ പാർക്കിൽ ഓർക്കസ്ട്ര, ബാലഭവനിൽ ഗാനമേള, മ്യൂസിയം റേഡിയോ പാർക്കിൽ ശീതങ്കൻ തുള്ളൽ, സൂര്യകാന്തി ഓഡിറ്റോറിയത്തിൽ ഗദ്ദിക, യൂണിവേഴ്സിറ്റി കോളജിൽ സ്ത്രീശാക്തീകരണം നാടകം, എസ്എംവി സ്കൂളിൽ നങ്ങ്യാർകൂത്തും കൂടിയാട്ടവും എന്നിവയും അരങ്ങേറി.

Eng­lish Sum­ma­ry: keraleeyam2023
You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.