9 November 2024, Saturday
KSFE Galaxy Chits Banner 2

Related news

January 16, 2024
December 27, 2023
October 14, 2023
September 19, 2023
April 19, 2023
November 6, 2022
March 20, 2022
March 19, 2022
January 31, 2022

കെജിഒഎഫ് സംസ്ഥാന കലാമേള ‘ഗസൽ 2023’; വികസന നേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം‍: മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
കോഴിക്കോട്
October 14, 2023 9:19 pm

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ഫെഡറേഷൻ (കെജിഒഎഫ്) സംസ്ഥാനതല കലാമേള ‘ഗസൽ 2023’ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു. മേളയുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളേയും വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും വികസനനേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയോജകമണ്ഡലങ്ങളിലുമെത്തി ജനങ്ങളുമായി സംവാദം നടത്തുന്നത്.

ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി വികസന നയങ്ങള്‍ രൂപീകരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ പരിപൂര്‍ണ പിന്തുണ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ജോലിയോടൊപ്പം കലാപരമായ മേഖലകളിലും ഉയർത്തിക്കൊണ്ടുവരാനാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. അതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള കലാമേളകള്‍ സംഘടിപ്പിക്കുന്നത് ഉചിതമാണ്. പഴയ കോളേജ് കാലത്തെ ഓർമ്മപ്പെടുത്തുന്ന ഇത്തരം പരിപാടികൾ സമൂഹത്തിൽ മാറ്റം കൊണ്ടുവരും. ജീവനക്കാരുടെ ശാരീരിക‑മാനസിക ഉന്മേഷത്തിന് ഇത് സഹായകമാവും.

സർക്കാരിന്റെ കേരളീയം പരിപാടിയിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കലാ-കായിക‑സാഹിത്യ രംഗങ്ങളില്‍ നമ്മുടെ പുതിയ തലമുറയുടെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സ്വാഗതസംഘം ചെയർമാൻ ടി വി ബാലൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കെജിഒഎഫ് പ്രസിഡന്റ് ഡോ. കെ എസ് സജികുമാർ, ജനറൽ സെക്രട്ടറി ഡോ. വി എം ഹാരിസ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ ജയപ്രകാശ്, കെഇഡബ്ല്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ രതീഷ് കുമാർ, എകെഎസ് ടിയു ജില്ലാ സെക്രട്ടറി പ്രദീപ് കണിയാറക്കൽ, എഐബിഇഎ സെക്രട്ടറി ബോധിസത്വൻ കെ റജി, ഇപ്റ്റ ജില്ലാ സെക്രട്ടറി സി പി സദാനന്ദൻ, കെജിഒഎഫ് നേതാക്കളായ റീജ എം എസ്, ഡോ. പി ഡി കോശി, ഡോ. കെ ആർ ബിനു പ്രശാന്ത്, പി വിജയകുമാർ, ഡോ. പി പ്രിയ, എ കെ സിദ്ധാർത്ഥൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഡോ. വിക്രാന്ത് വി സ്വാഗതവും കെജിഒഎഫ് ജില്ലാ പ്രസിഡന്റ് ഐ കെ സാജിദ് അഹമ്മദ് നന്ദിയും പറഞ്ഞു.

മൂന്ന് വേദികളിലായി നടന്ന കലാമേളയിൽ എല്ലാ ജില്ലകളിൽ നിന്നുമായി മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. 17 ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. നാടോടിപ്പാട്ട്, മിമിക്രി, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, ഗ്രൂപ്പ് ഡാൻസ്, ഗിറ്റാർ, ഫ്ലൂട്ട്, വയലിൻ, തബല, വെസ്റ്റേൺ മ്യൂസിക്, ചെണ്ട, ലളിതഗാനം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
വൈകീട്ട് നടന്ന സമാപന സമ്മേളനം പ്രശസ്ത കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗപക്ഷത്തുനില്‍ക്കുന്നവര്‍ക്ക് അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് സമൂഹത്തിന്റെ പക്ഷത്തുമാത്രമേ നില്‍ക്കാന്‍ കഴിയൂ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കെജിഒഎഫ് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് സജികുമാർ അധ്യക്ഷത വഹിച്ചു.

കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ, ഡബ്ല്യുസിസി ചെയർമാൻ വി വി രാജൻ, കെജിഒഎഫ് നേതാക്കളായ ഡോ. ജെ ഹരികുമാർ, ഡോ. ഇ വി നൗഫൽ, കെ ബി ബിജുക്കുട്ടി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജോ. കൺവീനർ ഡോ. കെ എം ജറീഷ് സ്വാഗതവും കെജിഒഎഫ് വനിതാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി രശ്മി കൃഷ്ണൻ നന്ദിയും പറഞ്ഞു. കലാമേളയില്‍ കോഴിക്കോട് ജില്ല ഓവറോള്‍ കിരീടം നേടി. തൃശൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.

Eng­lish Sum­ma­ry: KGOF State Art Fes­ti­val ‘Ghaz­al 2023’
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.