കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ ജി ഒ എഫ്) സംസ്ഥാന സമ്മേളനം നാളെ മുതൽ 14 വരെ പാലക്കാട് വിവിധ കേന്ദ്രങ്ങളിൽ നടക്കും. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബരജാഥ 12ന് വൈകിട്ട് 4 മണിക്ക് വിക്ടോറിയ കോളേഴ് പരിസരത്തു നിന്നും ആരംഭിക്കും. തുടർന്ന് ചെറിയ കോട്ടമെെതാനത്തു നടക്കുന്ന പൊതുസമ്മേളനം സിവിൽ സപ്ലെെസ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ പി സുരേഷ് രാജ് അധ്യക്ഷത വഹിക്കും. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ജനറൽ കൺവീനർ പി വിജയകുമാർ, കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി, എഐടിയുസി സംസ്ഥാന വെെസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി, കെ ജി ഒ എഫ് ജില്ലാ പ്രസിഡന്റ് എം ജയൻ എന്നിവർ സംസാരിക്കും. തുടർന്ന് സാംസ്കാരിക സന്ധ്യ, സാഹിത്യ മത്സര വിജയികൾക്ക് സമ്മാനദാനം എന്നിവ നടക്കും.
13ന് രാവിലെ റോബിൺസൺ റോഡ് സൂര്യരശ്മി കൺവൻഷൻ സെന്ററിൽ (കാനം രാജേന്ദ്രൻ നഗറിൽ) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് സജികുമാർ അധ്യക്ഷത വഹിക്കും.
റവന്യു മന്ത്രി കെ രാജൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് പി കെ മാത്യു, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ എന്നിവർ സംസാരിക്കും. കെ പി സുരേഷ് രാജ് സ്വാഗതവും എം എസ് വിമൽകുമാർ നന്ദിയും പറയും. കെ ജി ഒ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഹാരീസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജെ ഹരികുമാർ കണക്കും അവതരിപ്പിക്കും.
അന്നേദിവസം ഉച്ച കഴിഞ്ഞ് രണ്ടിന് സുഹൃദ് സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മഹിളാസംഘം ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, ഡബ്ല്യു സി സി ജനറൽ സെക്രട്ടറി എം എം ജോർജ്, വർക്കിംഗ് വിമൺസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ മല്ലിക, കെ എസ് എസ് എ ജനറൽ സെക്രട്ടറി എസ് സുധികുമാർ എന്നിവർ സംസാരിക്കും. ഇ വി നൗഫൽ അധ്യക്ഷത വഹിക്കും. കെ ആർ ബിനു പ്രശാന്ത് സ്വാഗതവും കെ ജി പ്രദീപ് നന്ദിയും പറയും. വെെകിട്ട് 5.30 ന് സാംസ്കാരിക സമ്മേളനം സി പി ഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം ചെയ്യും. എം എസ് റീജ അധ്യക്ഷത വഹിക്കും. ജയരാജ് വാര്യർ സാംസ്കാരിക പ്രഭാഷണം നടത്തും. കെ ബി ബിജുകുട്ടി സ്വാഗതവും വി വിക്രാന്ത് നന്ദിയും പറയും. തുടർന്ന് കെ ജി ഒ എഫ് അംഗങ്ങളുടെ ഗസൽ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
14ന് രാവിലെ 11ന് നടക്കുന്ന സെമിനാർ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സി ആർ ജോസ് പ്രകാശ്, എസ് വിനോദ് മോഹൻ, പിഎം ദേവദാസ് തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 4.30ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ മുന്ന ദിവസം നീണ്ടു നിൽക്കുന്ന കെജിഒഎഫ് സംസ്ഥാന സമ്മേളനത്തിന് തിരശീല വീഴുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
English Summary: KGOF state conference from tomorrow Palakkad: Benoy Vishwam to inaugurate delegation on 13
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.