6 December 2025, Saturday

Related news

December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 4, 2025
December 4, 2025
December 4, 2025
December 4, 2025

ഖദര്‍ ഡിസിപ്ലിനാണ് ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി അജയ് തറയില്‍

Janayugom Webdesk
കോട്ടയം
August 24, 2025 4:18 pm

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി അജയ് തറയില്‍. ഖദര്‍ ഒരു അച്ചതക്കമാണെന്ന തലക്കെട്ടോടെയാണ് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് ഉള്‍പ്പെടുത്തിയുള്ള പോസ്റ്റ്. പുതിയ തലമുറ നേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതിനെതിരെ അജയ് തറയില്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതില്‍ അജയ് തറയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഹുലിനെതിരെ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഖദറും അച്ചടക്കവും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഖദര്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള സ്വന്തം ചിത്രത്തിനൊപ്പമാണ് പോസ്റ്റ് കൂടാതെ പുതുതലമുറ ഡിസൈനുകളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് ഓണക്കാലത്ത് 30 ശതമാനം റിബേറ്റുണ്ടെന്നും അദ്ദേഹം അറിയിച്ചു. അജയ് തറയിലിന്റെ പഴയ നിര്‍ദേശം ഓര്‍മിപ്പിച്ച് പിന്തുണ നല്‍കിക്കൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് വരുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.