18 January 2026, Sunday

ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ഖലിസ്ഥാന്‍ ആക്രമണം

Janayugom Webdesk
മെല്‍ബണ്‍
May 5, 2023 1:27 pm

ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ഖലിസ്ഥാന്‍ ആക്രമണം. സിഡ്നിയിലെ ബിഎപിഎസ് സ്വാമി നാരായയണന്‍ ക്ഷേത്രത്തിനുനേരെയാണ് ഖലിസ്ഥാനി അനുകൂലവാദികള്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡിയെ തീവ്രവാദിയെ പ്രഖ്യാപിക്കണമെന്ന് ക്ഷേത്ര ചുവരുകളില്‍ സ്പ്രേ പെയിന്റ് ചെയ്ത നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ ഗേറ്റിന് പുറത്ത് ഖലിസ്ഥാന്‍ പതാക സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, മെല്‍ബണിലുള്ള സ്വാമിനാരായണക്ഷേത്രം, കാരം ഡൗണ്‍സിലുള്ള ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെല്‍ബണിലെ തന്നെ ഇസ്‌കോണ്‍ കൃഷ്ണക്ഷേത്രം എന്നിവിടങ്ങളില്‍ ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയ സംഭവവും ഉണ്ടായിരുന്നു. 

Eng­lish Sum­ma­ry: Khal­is­tan attack on Hin­du tem­ples in Australia

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.