തീവ്ര സിഖ് മതപ്രഭാഷകൻ അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി പപ്പൽപ്രീത് സിംഗിനെ പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്ന് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ജലന്ധറിൽ പൊലീസ് വലയിൽ നിന്ന് നാടകീയമായി രക്ഷപ്പെട്ടതിന് ശേഷം ഇരുവരും ഒരുമിച്ചായിരുന്നു.
പഞ്ചാബ്- ഡൽഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പപ്പല്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. പപ്പല്‍പാല്‍ ഡല്‍ഹിയിലും പഞ്ചാബിലും എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
അടുത്ത സഹായികളിലൊരാളായ ലവ്പ്രീത് തൂഫാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്‌സറിലെ അജ്‌നാല പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചതിനുപിന്നാലെയാണ് അമൃത്പാലിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയത്.
English Summary: Khalistan leader Amritpal Singh’s aide arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.