2 January 2026, Friday

Related news

January 2, 2026
January 1, 2026
December 27, 2025
December 16, 2025
December 12, 2025
December 6, 2025
November 25, 2025
November 22, 2025
November 21, 2025
November 6, 2025

ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആസ്ട്രേലിയയിൽ ഖലിസ്താൻ അനുകൂലികളുടെ ആക്രമണം

Janayugom Webdesk
ന്യൂഡൽഹി
July 14, 2023 7:08 pm

ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആസ്ട്രേലിയയിൽ ഖലിസ്താൻ അനുകൂലികളുടെ ആക്രമണം. 23കാരനായ വിദ്യാർഥിക്കാണ് ആക്രമണമുണ്ടായത്.  ജോലിക്ക് പോകുന്നതിനിടെയാണ് വിദ്യാർഥിക്ക് നേരെ ആക്രമണമുണ്ടായത്. ഇരുമ്പ് കമ്പിക്കൊണ്ട് ആക്രമിക്കുകയായിരുന്നു. ഖലിസ്താൻ സിന്ദാബാദ് എന്ന മുദ്രവാക്യം മുഴക്കിയെത്തിയ ഒരു സംഘമാളുകളാണ് വിദ്യാർഥിയെ ആക്രമിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാറിൽ സഞ്ചരിക്കുമ്പോൾ ഒരു സംഘമാളുകൾ വാഹനം തടഞ്ഞു നിർത്തുകയും ഇരുമ്പ് കമ്പി കൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിദ്യാർഥി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, വിദ്യാർഥിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വന്നിട്ടില്ല.

ആക്രമണം സംബന്ധിച്ച് ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തെ ഇത്തരം സംഭവങ്ങൾക്ക് ഇടമില്ലെന്ന് അധികാരികളെ വിവരമറിയിച്ചിട്ടുണ്ടെന്നും മെറിലാൻഡിലെ എം.പി പറഞ്ഞു. നേരത്തെ ഇന്ത്യക്കാർക്കെതിരെ ആസ്ട്രേലിയയിൽ നടക്കുന്ന ആക്രമണങ്ങൾ തടയണമെന്ന് കേന്ദ്രസർക്കാർ ഓസീസ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

eng­lish sum­ma­ry; Khal­is­tan sup­port­ers attacked Indi­an stu­dent in Australia

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.